ജീൻ കാഗ്നി | |
---|---|
ജനനം | ജീൻ കരോലിൻ കാഗ്നി മാർച്ച് 25, 1919 |
മരണം | ഡിസംബർ 7, 1984 ന്യൂപോർട്ട് ബീച്ച്, കാലിഫോർണിയ, യു.എസ്. | (പ്രായം 65)
അന്ത്യ വിശ്രമം | പസഫിക് വ്യൂ മെമ്മോറിയൽ പാർക്ക്, കൊറോണ ഡെൽ മാർ, കാലിഫോർണിയ |
കലാലയം | ഹണ്ടർ കോളജ് |
തൊഴിൽ | നടി |
സജീവ കാലം | 1939–1965 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബന്ധുക്കൾ | ജെയിംസ് കാഗ്നി (സഹോദരൻ) വില്യം കാഗ്നി (സഹോദരൻ) |
ജീൻ കരോലിൻ കാഗ്നി (ജീവിതകാലം: മാർച്ച് 25, 1919 - ഡിസംബർ 7, 1984) ഒരു അമേരിക്കൻ ചലച്ചിത്ര, നാടക, ടെലിവിഷൻ നടിയായിരുന്നു.
ന്യൂയോർക്ക് നഗരത്തിൽ ജനിച്ച കാഗ്നിയും അവരുടെ നാല് മൂത്ത സഹോദരന്മാരും വിധവയായ മാതാവ് കരോലിൻ എലിസബത്ത് കാഗ്നിയുടെ (മുമ്പ്, നെൽസൺ) ശിക്ഷണത്തിലാണ് വളർന്നത്. അവരുടെ രണ്ട് സഹോദരന്മാരിൽ പ്രശസ്ത സിനിമാ താരം ജെയിംസ് കാഗ്നിയും നടനും നിർമ്മാതാവുമായിരുന്ന വില്യം കാഗ്നിയും ഉൾപ്പെടുന്നു.[1] ഹണ്ടർ കോളേജിനു കീഴിലുള്ള ഹൈസ്കൂളിലാണ് അവർ വിദ്യാഭ്യാസത്തിന് ചേർന്നത്. ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ[2] പ്രാവീണ്യം നേടിയ അവർ ഹണ്ടർ കോളേജിലെ (ഇപ്പോൾ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിന്റെ ഭാഗം) കം ലോഡ് ബിരുദധാരിയും ഒരു ഫി ബീറ്റ കപ്പ സൊസൈറ്റി അംഗവുമായിരുന്നു.[3] കോളേജിലെ ഡ്രാമാറ്റിക് സൊസൈറ്റി നിർമ്മിച്ച നാടകങ്ങളിലും അവർ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.[4] കോളേജ് ബിരുദം നേടിയ ശേഷം, പസഡെന പ്ലേഹൗസിൽ അവർ അഭിനയം പരിശീലിച്ചു.[5]
1946 ഒക്ടോബർ 9-ന് ബ്രോഡ്‌വേയിൽ ആദ്യ പ്രദർശനം നടത്തിയ ഐസ്മാൻ കോമത്ത് എന്ന നാടകത്തിൻറെ മൂല നിർമ്മാണത്തിൽ കാഗ്നി അഭിനയിച്ചു.[6] നാടകത്തിന്റെ രചയിതാവായിരുന്ന, യൂജിൻ ഒ നീൽ, തന്റെ കഥയിലെ സ്ടീറ്റ് വാക്കേർസിൽ ഒരാളായ മാർഗിയുടെ വേഷത്തിൽ അവരെ വേദിയിൽ അവതരിപ്പിച്ചു.
ബിംഗ് ക്രോസ്ബിയുടെ റേഡിയോ പ്രോഗ്രാമിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു മാർഗ്ഗദർശിയിൽനിന്ന് കേട്ടറിഞ്ഞതുപ്രകാരം കാഗ്നി RKO പിക്ചേഴ്സിനുവേണ്ടി സിനിമയിലേയ്ക്കുള്ള ഒരു നിലവാര പരിശോധന നടത്തി. എന്നിരുന്നാലും, പാരമൗണ്ട് പിക്‌ചേഴ്‌സുമായാണ് അവർ ഒരു ദീർഘകാല കരാറിൽ ഒപ്പുവച്ചത്.[7] 1939 നും 1965 നും ഇടയിൽ 19 സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ യാങ്കി ഡൂഡിൽ ഡാൻഡി (1942), ദി ടൈം ഓഫ് യുവർ ലൈഫ് (1948), എ ലയൺ ഈസ് ഇൻ ദി സ്ട്രീറ്റ്സ് (1953), മാൻ ഓഫ് എ തൗസൻഡ് ഫേസ് (1957) എന്നീ നാല് ചിത്രങ്ങളിൽ തൻറെ സഹോദരൻ ജെയിംസിനൊപ്പവും പ്രത്ര്യക്ഷപ്പെട്ടു. ഒരു ക്രൈം സിനിമയായ ക്വിക്‌സാൻഡ് (1950) ൽ മിക്കി റൂണിയ്‌ക്കൊപ്പം കാഗ്നി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.
1954-ൽ, സാത്താൻസ് വെയിറ്റിംഗ് എന്ന നിഗൂഢ പരമ്പരയ്ക്കായി കാഗ്നി ഒരു ടെലിവിഷൻ പൈലറ്റ് ഉണ്ടാക്കിയെങ്കിലും അത് വിപണനം ചെയ്യപ്പെട്ടില്ല.[8] പിന്നീട്, 1956 മുതൽ 1963 വരെ NBC, ABC എന്നിവയിൽ ജാക്ക് ബെയ്‌ലി ആതിഥേയത്വം വഹിച്ച ക്വീൻ ഫോർ എ ഡേയുടെ[9] ഫാഷൻ കമന്റേറ്ററായി അവർ പ്രവർത്തിച്ചു. ഇന്നത്തെ റിയാലിറ്റി ഷോകളുടെ മുന്നോടിയായാണ് ഈ പകൽസമയ "ഗെയിം ഷോ" കണക്കാക്കപ്പെടുന്നത്. കാഴ്ചക്കാർക്ക് ഫാഷനെക്കുറിച്ചുള്ള നുറുങ്ങുകൾ നൽകിയ കാഗ്നി ഏറ്റവും പുതിയ ഫാഷനുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ഭാഗങ്ങൾക്ക് അതിഥേയത്വം വഹിച്ചു.
1944-ൽ നടൻ റോസ് ലാറ്റിമറെ (കിം സ്പാൽഡിംഗ് എന്നും അറിയപ്പെടുന്നു) കാഗ്നി വിവാഹം കഴിച്ചു. 1951 മാർച്ച് 9-ന് കാഗ്നി അദ്ദേഹത്തിൽനിന്ന് വിവാഹമോചനം നേടി. അവർക്ക് കുട്ടികളില്ലായിരുന്നു.[10] പിന്നീട് 1953 ജൂൺ 6-ന്[11] UCLA-യിലെ[12] നാടക കലാ ഫാക്കൽറ്റി അംഗമായിരുന്ന ജാക്ക് മോറിസണെ അവർ വിവാഹം കഴിച്ച അവർക്ക് മേരി, ടെറി എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു.[13]
1984 ഡിസംബർ 7-ന് കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിൽവച്ച് 65 വയസ്സുള്ളപ്പോൾ ജീൻ കാഗ്നി ശ്വാസകോശാർബുദം ബാധിച്ച് മരണമടഞ്ഞു.[14] അന്ത്യകാലത്തുണ്ടായിരുന്നവരിൽ സഹോദരന്മാരായ വില്യം, ജെയിംസ് കാഗ്നി, പെൺമക്കളായിരുന്ന തെരേസ കാഗ്നി, മേരി ആനി റോബർട്ട്സ്, ഒരു ചെറുമകൻ എന്നിവരും ഉൾപ്പെടുന്നു.[15] കാലിഫോർണിയയിലെ കൊറോണ ഡെൽ മാറിലെ പസഫിക് വ്യൂ മെമ്മോറിയൽ പാർക്കിലാണ് അവരുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്. 1988-ൽ അന്തരിച്ച സഹോദരൻ വില്യമിനെ അവരുടെ ശവകുടീരത്തിന് സമീപത്താണ് അടുത്താണ് അടക്കം ചെയ്തിരിക്കുന്നത്.