ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ് | |
---|---|
![]() Jean Longuet in 1918 | |
ജനനം | London, England | 5 ഒക്ടോബർ 1876
മരണം | 11 സെപ്റ്റംബർ 1938 | (പ്രായം 61)
ദേശീയത | French |
തൊഴിൽ(s) | Journalist, lawyer and socialist politician |
കുട്ടികൾ | Robert-Jean Longuet, journalist Karl-Jean Longuet, sculptor |
മാതാപിതാക്കൾ |
|
ബന്ധുക്കൾ | Maternal grandfather: Karl Marx |
ഒരു ഫ്രഞ്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനുമായിരുന്നു ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ് (ജീവിതകാലം: 1876-1938). കാൾ മാർക്‌സിന്റെ ചെറുമകനായിരുന്നു അദ്ദേഹം.
ബാല്യകാലത്ത് കുടുംബം 'ജോണി' എന്ന് വിളിച്ചിരുന്ന ജീൻ 1876 മെയ് 10 ന് ലണ്ടനിൽ ചാൾസിന്റെയും ജെന്നി ലോംഗ്വെറ്റിന്റെയും പുത്രനായി ജനിച്ചു. അവരുടെ രണ്ടാമത്തെ മകനും ബാല്യകാലത്തെ അതിജീവിച്ച മൂത്തയാളും ആയിരുന്നു അദ്ദേഹം.[1] ജെന്നിയുടെ പിതാവ് കാൾ മാർക്സിനെ കുടുംബം പലപ്പോഴും സന്ദർശിക്കുകയും കൊച്ചുമക്കളോടൊപ്പം കളിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.[2]
1881 ഫെബ്രുവരി മാസത്തിൽ ലോംഗ്വെറ്റ് കുടുംബം ഫ്രാൻസിലേക്ക് താമസം മാറ്റി.[3] 1882 ലെ വേനൽക്കാലത്ത് കാൾ മാർക്സ് മൂന്ന് മാസക്കാലത്തോളം ലോംഗ്വെറ്റ് കുടുംബത്തോടൊപ്പും താമസിക്കുകയും ഒപ്പം ജീനിന്റെ അമ്മായി എലീനോർ മാർക്സും അവരോടൊപ്പം ചേർന്നിരുന്നു.