ഒരുതരം മാറ്റക്കൃഷിയാണ് ജും കൃഷി. ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലയോരങ്ങളിലും [1] ഇന്ത്യയിലെ അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ് , ത്രിപുര എന്നീ പ്രദേശങ്ങളിലെ തദ്ദേശീയ സമൂഹങ്ങളുടെയും ബംഗാളികളുടെയും പരമ്പരാഗത ഷിഫ്റ്റിംഗ് കൃഷി കൃഷിരീതിയാണ്ത്. [2]
ജനുവരി മാസത്തിൽ കൃഷിക്കാർ കുന്നിൻ ചെരുവിലെ കാട് വെട്ടിത്തെളിക്കുന്നു. അതിനുശേഷം, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഉണക്കിയ വസ്തുക്കൾ കത്തിച്ച് മണ്ണ് ജും കൃഷിക്ക് അനുയോജ്യമാക്കുന്നു. അടുത്തതായി, മെയ് മാസത്തിൽ നെല്ല്, പരുത്തി, എള്ള്, ചോളം എന്നിവയുൾപ്പെടെ പലതരം വിത്തുകൾ വിതയ്ക്കുന്നു.[3]
വരൾച്ച കാരണം ചില വർഷങ്ങളിൽ ജും കൃഷി നടക്കാറില്ല. എലികളുടെയും മറ്റു പ്രാണികളുടെയും ശല്യം ഇല്ലെങ്കിൽ നല്ല വിളവ് പ്രതീക്ഷിക്കാം.
മണ്ണിന്റെ ഫലപുഷ്ടി വീണ്ടെടുക്കാൻ കർഷകർ വർഷം തോറും അവരുടെ പ്ലോട്ടുകൾ മാറ്റണമെന്നത് ജും കൃഷിയിലെ ഒരു പ്രത്യേകതയാണ്. മുമ്പ്, കുന്നുകളിലെ സ്വാഭാവിക വനങ്ങൾ ദീർഘകാലം കൃഷി ചെയ്യാതെ സൂക്ഷിച്ചിരുന്നു. എന്നാൽ അടുത്ത കാലത്തായി, ഈ കാലയളവ് പരമ്പരാഗതമായി പരിഗൻിച്ചിരുന്ന പത്ത് വർഷത്തിൽ നിന്ന് രണ്ടോ മൂന്നോ വർഷമായി കുറഞ്ഞു. ജനസംഖ്യാ വർദ്ധനവും വൻതോതിലുള്ള ഗോത്രവർഗേതര കുടിയേറ്റവും മൂലം കൃഷിഭൂമിയുടെ ശോഷണവും ലഭ്യമായ ഭൂമിയുടെ നഷ്ടവുമാണ് ഇതിന് കാരണം. [4]
ജും കൃഷി പരിസ്ഥിതിക്ക് വ്യാപകമായ നാശമുണ്ടാക്കുന്നു. [5] [6] മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടൽ, മണ്ണൊലിപ്പ്, വനനശീകരണം, വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ നാശം, നദികളിലെയും തടാകങ്ങളിലെയും വെള്ളപ്പൊക്കം എന്നിവ ജും കൃഷിയുടെ ദോഷകരമായ ഫലങ്ങളിൽ ഉൾപ്പെടുന്നു. തൽഫലമായി, ജും കൃഷി നടത്തുന്ന കുടുംബത്തിന് ഒരിടത്ത് നിലനിൽക്കാൻ കഴിയാത്തവിധം ഉൽപാദനം കുറയുന്നു. [7]