Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Mumbai, Maharashtra | 8 മേയ് 1971|||||||||||||||
Height | 5 ft 8 in | |||||||||||||||
Playing position | Goalkeeper | |||||||||||||||
Senior career | ||||||||||||||||
Years | Team | Apps | (Gls) | |||||||||||||
Bharat Petroleum Corp. Ltd. | ||||||||||||||||
National team | ||||||||||||||||
1992-2002 | India | 133 | ||||||||||||||
Medal record
|
മുൻ ഇന്ത്യൻ ഫീൽഡ് ഹോക്കി ഗോൾകീപ്പറാണ് ജൂഡ് മെനേസസ് (ജനനം: ഓഗസ്റ്റ് 8, 1971, മുംബൈ, മഹാരാഷ്ട്ര). 133 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.2000ൽ സിഡ്നിയിൽ നടന്ന ഒളിമ്പിക്സിലും 1998 ൽ നടന്ന ഹോളണ്ടിലും നടന്ന ലോകകപ്പിലും 2002ൽ മലേഷ്യയിലെ ക്വാലലംപൂർ ഹോക്കി ലോകകപ്പിലും അദ്ദേഹം മൽസരിച്ചു. 2002 ൽ അദ്ദേഹം ന്യൂസിലൻഡിലേക്ക് മാറി, ഉയർന്ന തലത്തിലുള്ള ഹോക്കി ടീമുകളെ പരിശീലനം ചെയ്യിച്ചു.
മുംബൈ ജൂനിയർ, ജൂനിയർ, സീനിയർ ദേശീയ തലത്തിൽ ഹോക്കിയിൽ മെനേസസ് പ്രതിനിധീകരിച്ചു. ടാറ്റ സ്പോർട്സ് ക്ലബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികളെ സൂപ്പർ ലീഗിലും ദേശീയ ടൂർണമെന്റിലും പ്രതിനിധീകരിച്ചു. 19 വയസ്സുള്ള മെനേസസ് 1989 ൽ നെഹ്റു കപ്പിൽ മികച്ച ഗോൾ കീപ്പർ സ്ഥാനം കരസ്ഥമാക്കി.
1992-ൽ ക്വാലാലമ്പൂരിലെ ജൂനിയർ വേൾഡ് കപ്പ് മത്സരത്തിൽ മെനേസസ് തന്റെ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിച്ചു. 2002 ൽ വിരമിക്കുന്നതുവരെ 133 അന്താരാഷ്ട്ര മത്സരങ്ങളും അദ്ദേഹം ഇന്ത്യക്ക് വേണ്ടി
2001 ൽ മഹാരാഷ്ട്ര സർക്കാരിന്റെ ബഹുമതി ശിവ് ഛത്രപതി സ്പോർട്സ് അവാർഡിനും ലഭിച്ചു.
2002 ൽ മെനേസസ് ന്യൂസിലൻഡിലേക്ക് മാറിത്താമസിക്കുകയും ആരോഗ്യം, ഫിറ്റ്നസ് വ്യവസായത്തിൽ മുഴുവൻ സമയം ജോലി ചെയ്യുകയും ഫീൽഡ് ഹോക്കി ടീമുകളെ പരിശീലിപ്പിക്കുകയും ചെയ്തു. 2014 മുതൽ അദ്ദേഹം മുഴുവൻ സമയവും ഫീൽഡ് ഹോക്കി കോച്ച് ആണ്.