ജൂൾസ് ഗോനിൻ | |
---|---|
ജനനം | |
മരണം | മെയ്[1] അല്ലെങ്കിൽ ജൂൺ,[2] 1935 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | നേത്രരോഗശാസ്ത്രം |
റെറ്റിന ഡിറ്റാച്ച്മെൻറുകൾ ചികിത്സിക്കുന്നതിനുള്ള ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയയായ ഇഗ്നിപങ്ചർ പ്രക്രിയയ്ക്ക് തുടക്കമിട്ട ലോസാനിലെ നേത്രരോഗവിഭാഗം പ്രൊഫസറായിരുന്നു ജൂൾസ് ഗോനിൻ (10 ഓഗസ്റ്റ് 1870 - മെയ് 1935).[1][3]
സംസ്കാരവും മതവിശ്വാസവുമുള്ള ഒരു കുടുംബത്തിലാണ് ജൂൾസ് വളർന്നത്. സ്കൂൾ പഠനകാലത്ത് അദ്ദേഹം വിവിധ ഭാഷകളിൽ കഴിവുകൾ പ്രകടിപ്പിച്ചു. ഫ്രഞ്ച്, സ്വിസ് ജർമ്മൻ, ലാറ്റിൻ, ഗ്രീക്ക് ഭാഷകൾ സംസാരിച്ചു. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളും പഠിച്ചു.
1888 ൽ കോളേജ് ഓഫ് സയൻസസിൽ ചേർന്ന അദ്ദേഹം ലോസാൻ സർവകലാശാലയിൽ നിന്ന് മെഡിസിൻ പഠിച്ചു. ചിത്രശലഭങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് അദ്ദേഹം സർവകലാശാലയിൽ നിന്ന് ഡിസ്റ്റിങ്ഷൻ നേടി. പിന്നീട് അദ്ദേഹം ലോസാനിലെ പാത്തോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിച്ചു. നേത്രരോഗത്തിൽ താൽപര്യം വളർന്ന അദ്ദേഹത്തിന് 1896 ൽ ലോസാനിലെ നേത്ര ആശുപത്രി ഡയറക്ടറായിരുന്ന ഡോ. മാർക്ക് ഡുഫോർ പരിശീലനം നൽകി.[4]
റെറ്റിന ഡിറ്റാച്ച്മെന്റ് ശസ്ത്രക്രിയയിലെ കണ്ടുപിടുത്തങ്ങൾക്ക് ഗോണിൻ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബേൽ സമ്മാനത്തിന്റെ വക്ക് വരെ എത്തി. നോബൽ സമ്മാനം അദ്ദേഹത്തിന് അർഹതപ്പെട്ടതായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.[5] 1934- ൽ അദ്ദേഹത്തെ നൊബേൽ കമ്മിറ്റി ഗൗരവമായി പരിഗണിച്ചു.[6] ഗോണിന്റെ ഗവേഷണത്തെക്കുറിച്ചുള്ള ഒരു ചോദ്യാവലി ലോകമെമ്പാടുമുള്ള നേത്രരോഗവിദഗ്ദ്ധർക്ക് അയച്ചു, അതിൽ ഒരാളൊഴികെ എല്ലാവരും അനുകൂലമായി മറുപടി നൽകി. അസൂയാലുവായ അയാൾ മൂലം അവാർഡ് നൽകുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാൻ സമിതി തീരുമാനിച്ചു. അടുത്ത വർഷം സമ്മാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് 1935 ലെ വസന്തകാലത്ത് അദ്ദേഹം അപ്രതീക്ഷിതമായി മരണമടഞ്ഞു.