ജെയിംസ് വുഡ്-മേസൺ | |
---|---|
ജനനം | December 1846 |
മരണം | 6 May 1893 (aged 47) At sea |
ദേശീയത | English |
കലാലയം | Queen's College, Oxford |
അറിയപ്പെടുന്നത് | Phasmids and Mantids |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Entomology |
സ്ഥാപനങ്ങൾ | Indian Museum, Calcutta |
ഡോക്ടർ ബിരുദ ഉപദേശകൻ | J.O. Westwood |
ഒരു ഇംഗ്ലീഷ് ജന്തുശാസ്ത്രജ്ഞൻ ആയിരുന്നു ജെയിംസ് വുഡ്-മേസൺ- James Wood-Mason (ജീവിതകാലം: ഡിസംബർ 1846 – 6 മെയ് 1893). അദ്ദേഹം ജോൺ ആൻഡേഴ്‌സനു ശേഷം കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിന്റെ ഡയറക്ടർ ആയിരുന്നു. അദ്ദേഹം കടൽ ജീവികളെയും ശലഭങ്ങളെയും ശേഖരിച്ചിരുന്നെങ്കിലും കൂടുതൽ അറിയപ്പെടുന്നത് Phasmatidae-യുടെയും Mantidae-യുടെയും പേരിലാണ്.
Woodmasonia Brunner, 1907 എന്ന ജനുസ് അദ്ദേഹത്തിന്റെ പേരിൽ ആണ് നാമകരണപ്പെട്ടത്.[1]
ഇംഗ്ലണ്ടിലെ Gloucestershire-ൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് ഒരു ഭിഷ്വഗരൻ ആയിരുന്നു. ചാർട്ടർഹൌസ് സ്കൂളിലും ഓക്സ്ഫഡ് ക്യുൻസ് കോളേജിലും ആണ് അദ്ദേഹം പഠിച്ചത്. 1869-ൽ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ ജോലി ചെയ്യാനായി അദ്ദേഹം ഇന്ത്യയിലേക്ക് വന്നു.[1]
1872-ൽ അദ്ദേഹം ആന്തമാൻ ദ്വീപുകളിലേക്ക് കടൽജീവികളെക്കുറിച്ചു പഠിക്കാനായി യാത്രചെയ്തു. അവിടെനിന്നും ശേഖരിച്ച Bacillus hispidulus, Bacillus westwoodii എന്നീ കോൽപ്രാണികളെ പിന്നീടദ്ദേഹം വിവരിച്ചു.[1]
അദ്ദേഹം ദക്ഷിണ ഏഷ്യ, ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനിയ, മഡഗാസ്കർ, മലയ, ഫിജി എന്നിവിടങ്ങളിൽനിന്നുമായി 24 പുതിയ കോൽപ്രാണികളെ വിവരിച്ചിട്ടുണ്ട്.[1]
1887-ൽ അദ്ദേഹം ഇന്ത്യൻ മ്യൂസിയത്തിന്റെ മേലധികാരിയായി. ആ വർഷംതന്നെ അദ്ദേഹം Asiatic Society of Bengal-ന്റെ ഉപാദ്ധ്യക്ഷനുമായി.[1]
1888-ൽ അദ്ദേഹം HMS Investigator എന്ന ആവിക്കപ്പലിൽ യാത്രചെയ്ത് ക്രസ്റ്റേഷ്യനുകളെക്കുറിച്ചു പഠിക്കുകയും പിന്നീട് പുതിയ സ്പീഷീസുകളെ വിവരിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം യാത്രചെയ്ത Alfred William Alcock ആ യാത്രയെക്കുറിച്ചു തന്റെ A Naturalist in Indian Seas (1902) എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.[2][3]
ഏറെ വർഷങ്ങൾ Bright's disease എന്ന വൃക്ക രോഗത്താൽ കഷ്ടപ്പെട്ട അദ്ദേഹം 1893 ഏപ്രിൽ 5-ന് ഇംഗ്ലണ്ടിന് മടങ്ങിയെങ്കിലും യാത്രക്കിടയിൽ കടലിൽവച്ചു 1893 മെയ് 6-ന് മരണമടഞ്ഞു.[1]
അദ്ദേഹം Royal Entomological Society-യിലും കൊൽക്കത്ത സർവ്വകലാശാലയിലും അംഗമായിരുന്നു.[1]
പത്തിലധികം ജീവികൾക്ക് അദ്ദേഹത്തിൻറെ സ്മരണാർത്ഥം woodmasoni നാമകരണം ചെയ്തിട്ടുണ്ട്. അവയിൽ കപ്പലിൽ അദ്ദേഹത്തിന്റെ സഹയാത്രികനായ Alfred William Alcock വിവരിച്ച Heterocarpus woodmasoni, Coryphaenoides woodmasoni, Thalamita woodmasoni, Rectopalicus woodmasoni എന്നിവയും ഉൾപ്പെടുന്നു.[1]
Oligodon woodmasoni, Uropeltis woodmasoni എന്നീ പാമ്പുകൾക്കും അദ്ദേഹത്തിന്റെ പേരുനൽകിയിട്ടുണ്ട്.[4]
{{cite book}}
: Unknown parameter |titlelink=
ignored (|title-link=
suggested) (help)
{{cite book}}
: |format=
requires |url=
(help)