ജെയിൻ പോർട്ടർ | |
---|---|
![]() Jane Porter, from The Ladies' Monthly Museum | |
ജനനം | ജെയിൻ പോർട്ടർ 17 ജനുവരി 1776 Bailey in the city of Durham |
മരണം | 24 മേയ് 1850 | (പ്രായം 74)
തൊഴിൽ | Novelist |
ദേശീയത | Scottish |
പൗരത്വം | Kingdom of Great Britain |
കാലഘട്ടം | 1803–1840 |
Genre | Historical Fiction |
വിഷയം | Historical Documentary |
ശ്രദ്ധേയമായ രചന(കൾ) | The Scottish Chiefs |
ജെയിൻ പോർട്ടർ (ജീവിതകാലം: 17 ജനുവരി 1776 - 24 മെയ് 1850) ഒരു ഇംഗ്ലീഷ് ചരിത്ര നോവലിസ്റ്റ്, നാടകകൃത്ത്, സാഹിത്യകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[1][2][3] അവളുടെ കൃതിയായ "സ്കോട്ടിഷ് ചീഫ്സ്" ആദ്യകാല ചരിത്ര നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്നതു കൂടാതെ സ്കോട്ട്ലൻഡിലെ കുട്ടികൾക്കിടയിൽ ഇന്നും പ്രിയകരമായി നിലനിൽക്കുന്നു.
വില്യം പോർട്ടറുടെയും ജെയ്ൻ ബ്ലെൻകിൻസോപ്പിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തേയാളായി ഡർഹാമിലാണ് ജെയ്ൻ പോർട്ടർ ജനിച്ചത്. പിതാവിന്റെ മരണശേഷം അവളുടെ കുടുംബം എഡിൻബർഗിലേക്ക് മാറിത്താമസിക്കുകയും അവിടെ സർ വാൾട്ടർ സ്കോട്ട് ഒരു സ്ഥിര സന്ദർശകനായിരുന്നു. കുറച്ചു കാലം കഴിഞ്ഞ് കുടുംബം ലണ്ടനിലേക്ക് താമസം മാറ്റുകയും അവിടെ സഹോദരിമാർ എലിസബത്ത് ഇഞ്ച്ബാൾഡ്, അന്ന ലെയ്റ്റിഷ്യ ബാർബോൾഡ്, ഹന്നാ മോർ, എലിസബത്ത് ഹാമിൽട്ടൺ, സെലീന ഡാവൻപോർട്ട്, എലിസബത്ത് ബെംഗർ, മിസ്സിസ് ചാമ്പ്യൻ ഡി ക്രെസ്പിഗ്നി തുടങ്ങി സാഹിത്യമേഖലയിലുള്ള നിരവധി വനിതകളെ പരിചയപ്പെട്ടു.
പോർട്ടറിന്റെ സഹോദരങ്ങളും അവരുടെ ജീവിതകാലത്ത് അൽപ്പം പ്രശസ്തി നേടിയിരുന്നു. അവളുടെ സഹോദരി അന്ന മരിയ പോർട്ടറും ഒരു നോവലിസ്റ്റ് ആയിരുന്നു അതുപോലെതന്നെ അവളുടെ സഹോദരൻ സർ റോബർട്ട് കെർ പോർട്ടർ ഒരു പ്രശസ്തനായ ചിത്രകാരനായിരുന്നു.[4]
{{cite encyclopedia}}
: Unknown parameter |editorlink=
ignored (|editor-link=
suggested) (help)