ജോഗേന്ദ്ര നാഥ് മണ്ഡൽ

ജോഗേന്ദ്രനാഥ് മണ്ഡൽ
যোগেন্দ্রনাথ মন্ডল  (language?)
বরিশালের বাঘ  (language?)
Tiger of Barishal  (English)
പാകിസ്താന്റെ പ്രഥമ നിയമ-നീതിന്യായ മന്ത്രി
ഓഫീസിൽ
15 ആഗസ്റ്റ് 1947 – 8 ഒക്റ്റോബർ 1950
Monarchജോർജ്ജ് VI
Governors-Generalമുഹമ്മദ് അലി ജിന്ന
ഖ്വാജ നാസിമുദ്ദീൻ
പ്രധാനമന്ത്രിലിയാഖത്ത് അലി ഖാൻ
തൊഴിൽ മന്ത്രി
ഓഫീസിൽ
15 ആഗസ്റ്റ് 1947 – 8 ഒക്റ്റോബർ 1950
Monarchജോർജ്ജ് VI
രാഷ്ട്രപതിലിയാഖത്ത് അലി ഖാൻ
Governors-Generalമുഹമ്മദ് അലി ജിന്ന
ഖ്വാജ നാസിമുദ്ദീൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
ജോഗേന്ദ്രനാഥ് മണ്ഡൽ

(1904-01-29)29 ജനുവരി 1904
ബാരിസാൽ ജില്ല, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം5 ഒക്ടോബർ 1968(1968-10-05) (പ്രായം 64)
ബംഗോൺ, പശ്ചിമ ബംഗാൾ, ഇന്ത്യ
പൗരത്വംബ്രിട്ടീഷ് ഇന്ത്യൻ (1904–1947)
പാകിസ്താനി (1947–1950)
ഇന്ത്യൻ (1950-1968)
രാഷ്ട്രീയ കക്ഷിസർവ്വേന്ത്യാ മുസ്ലിം ലീഗ്
അൽമ മേറ്റർബ്രജ്മോഹൻ കോളേജ്,
കൽകത്ത ലോകോളേജ്(കൽകത്ത സർവ്വകലാശാല)
ജോലിരാഷ്ട്രീയപ്രവർത്തകൻ

അവിഭക്ത ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തകനും, പാകിസ്താൻ രാഷ്ട്രത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനുമായിരുന്നു[1] ജോഗേന്ദ്രനാഥ് മണ്ഡൽ അഥവാ യോഗേന്ദ്രനാഥ് മണ്ഡൽ (29 ജനുവരി 1904 - 5 ഒക്ടോബർ 1968). പാകിസ്താന്റെ പ്രഥമ മന്ത്രിസഭയിൽ നീതിന്യായം, നിയമം, തൊഴിൽ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത മണ്ഡൽ[2], അവിഭക്ത ഇന്ത്യയിലെ ഇടക്കാല ഭരണകൂടത്തിലും മന്ത്രിയായിരുന്നു[3].

ഏതാനും വർഷങ്ങൾ പാകിസ്താൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അദ്ദേഹം, ഗവണ്മെന്റിന്റെ ദലിത് വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് രാജിവെക്കുകയും ഇന്ത്യയിലേക്ക് കുടിയേറുകയും ചെയ്തു[4][5]. 1968 ഒക്ടോബർ 5 ന് ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ 68 ആം വയസ്സിൽ അദ്ദേഹം ചരമമടഞ്ഞു.

ജീവിതരേഖ

[തിരുത്തുക]

1904 ജനുവരി 29-ന് ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ ബംഗാൾ പ്രസിഡൻസി (പിന്നീട് കിഴക്കൻ ബംഗാൾ, കിഴക്കൻ പാകിസ്ഥാൻ, ഇപ്പോൾ ബംഗ്ലാദേശ്) ബാരിസൽ ജില്ലയിലാണ് ജോഗേന്ദ്രനാഥ് മണ്ഡൽ ജനിച്ചത്.

വർണ്ണാശ്രമധർമ്മത്തിന് പുറത്തുള്ള നാമശൂദ്ര എന്ന ജാതിയിലായിരുന്ന അദ്ദേഹം, പഠനത്തിൽ മുന്നിട്ടുനിന്നു. 1929-ൽ ബിരുദം നേടിയ ശേഷം നിയമപഠനത്തിനായി ചേർന്നു. നിയമപഠനം പൂർത്തിയാക്കിയെങ്കിലും സാമൂഹികപ്രവർത്തനത്തിലാണ് മണ്ഡൽ ശ്രദ്ധയൂന്നിയത്.[6]

അവലംബം

[തിരുത്തുക]
  1. Heyworth-Dunne, James (1952). Pakistan: the birth of a new Muslim state. Cairo: Renaissance Bookshop. p. 79. OCLC 558585198.
  2. Sen, Dwaipayan (2018-06-30). The Decline of the Caste Question. Cambridge University Press. p. 172. doi:10.1017/9781108278348. ISBN 978-1-108-27834-8.
  3. Ahmad, Salahuddin (2004). Bangladesh: Past and Present. New Delhi, India: APH Publishing Co. p. 77. ISBN 978-81-7648-469-5.
  4. Mandal, Jogendra Nath (8 October 1950). "Resignation letter of Jogendra Nath Mandal". Wikilivres. Archived from the original on 2022-07-05. Retrieved 2022-04-24.
  5. "Eye on Uttar Pradesh polls, BJP showcases Pakistan Dalit minister who 'came back disillusioned'". The Indian Express.
  6. Apurva, Ankita (2021-10-05). "Remembering Jogendra Nath Mandal's Unwavering Fight For The Oppressed". Feminism In India (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-03-06.