ജോഗേർസ് പാർക്ക് മുംബൈയിലെ ബാന്ദ്രയിലെ പാർക്കിനൊപ്പം കടൽതീരത്തെ ഒരു ജോഗിംഗ് ട്രാക്ക് കൂടിയാണ്. കാർട്ടർ റോഡിലെ ഓട്ടേഴ്സ് ക്ലബിന്റെ അടുത്ത് ഇത് സ്ഥിതിചെയ്യുന്നു. 1990 മെയ് 27ന് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇവിടെ ആഴ്ചതോറും ഏകദേശം രണ്ടായിരത്തിലധികം സന്ദർശകരും ഞായറാഴ്ച ദിവസങ്ങളിൽ മാത്രം സന്ദർശകരുടെ സംഖ്യ ഇരട്ടിക്കുകയും ചെയ്യുന്നു.[1] അതിന്റെ ജോഗിംഗ് ട്രാക്ക് 400 മീറ്റർ നീളമുള്ളതാണ്. ഓടുന്നതിനുള്ള മഡ് സ്ട്രിപ്പ് കൂടാതെ നടക്കുന്നതിനും അല്ലെങ്കിൽ ജോഗിംഗിനുള്ള പാകിയ രണ്ട് ട്രാക്കുകളും കാണപ്പെടുന്നു.[2]
നഗരത്തിന്റെ മുൻകാല ഹോക്കി കോച്ചും മുൻ കോർപറേറ്റർ ഒലിവർ ആൻഡ്രേഡിനും ചേർന്നാണ് ഈ പാർക്ക് വികസിപ്പിച്ചെടുത്തത്.[3] 4 കോടി ചെലവിൽ റഹെജുകളിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ ലോക്ഹാംവാൾവാസ്, റിസ്വി നിർമ്മാതാക്കളും ചേർന്ന് ആൻഡ്രേഡ് ഡംപിംഗ് ഗ്രൗണ്ടിൽ നിന്നും ജോഗേഴ്സ് ട്രാക്കിലേക്ക് മാറ്റി.[4]അദ്ദേഹത്തിന്റെ സ്മരണയിൽ പാർക്കിന്റെ പ്രവേശന കവാടത്തിൽ "From Sir with Love"എന്ന ശിലാഫലകം സ്ഥാപിച്ചിട്ടുണ്ട്. ജോഗേഴ്സ് പാർക്കിൽ മുംബൈയിലെ ആദ്യത്തെ ലാഫ്ടർ ക്ലബ് തുടക്കമിട്ടു.