മലയാളം സിനിമയിലെ ഒരു പ്രമുഖ നടിയാണ് ജോമോൾ എന്ന ഗൗരി ചന്ദ്രശേഖര പിള്ള. തമിഴിലും ജോമോൾ അഭിനയിച്ചിട്ടുണ്ട്.ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ 'മൈഡിയർ മുത്തച്ഛൻ' എന്ന സിനിമയിലും ബാലതാരമായിരുന്നു. 'എന്നു സ്വന്തം ജാനകിക്കുട്ടി' (1998) എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.
ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോൾ മുംബൈയിൽ ജോലിയുള്ള ചന്ദ്രശേഖരൻ പിള്ള എന്നൊരു വ്യക്തിയെ വിവാഹം കഴിക്കുകയും തുടർന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു.[1] ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട് .
വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ലാതായെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ഗൗരി എന്ന പേരിൽ അഭിനയിച്ചു വന്നു.