ജോഷി മംഗലത്ത് | |
---|---|
![]() | |
ജനനം | മെയ് 30 1966 |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | ബിരുദാനന്തരബിരുദം (ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ) |
കലാലയം | നാട്ടകം സർക്കാർ മോഡൽ സ്കൂൾ, ചങ്ങനാശ്ശേരി എസ് ബി കോളേജ് , എഡ്എക്സൽ സർവകലാശാല - യു കെ |
തൊഴിൽ(s) | മാനവ വിഭവശേഷി മാനേജർ, തിരക്കഥ |
ജീവിതപങ്കാളി | സന്ധ്യ |
കുട്ടികൾ | 2 |
മാതാപിതാക്കൾ | സുധീന്ദ്രൻ , ലില്ലിക്കുട്ടി |
വെബ്സൈറ്റ് | www |
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ജോഷി മംഗലത്ത് മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ആൻറൺ ചെക്കോവിന്റെ 'വാങ്കാ' എന്ന ചെറുകഥയെ തിരക്കഥയായെഴുതിയ ഒറ്റാൽ എന്ന സിനിമയിലൂടെ ജോഷി മംഗലത്ത് ചലച്ചിത്രലോകത്തു പ്രവേശിച്ചു. 2014-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച അവലംബിത തിരക്കഥക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒറ്റാൽ എന്ന സിനിമയിലൂടെ ജോഷി മംഗലത്തിനു ലഭിച്ചു.[1][2]
ജോഷി തിരുവന്തപുരം ജില്ലയിലെ ആറ്റിങ്ങൽ എന്ന സ്ഥലത്തു സുധീന്ദ്രൻന്റെയും ലില്ലിക്കുട്ടിയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കോട്ടയം ജില്ലയിലെ നാട്ടകം സർക്കാർ മോഡൽ സ്കൂളിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്‍ ചങ്ങനാശ്ശേരി എസ് ബി കോളേജിലും പിന്നീട് ഡി ജി ഇ & ടി സെന്റർ കോഴിക്കോട് നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയും പൂർത്തിയാക്കി. തുടർന്നു എഡ്എക്സൽ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം (ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ) നേടി. പ്രശസ്ത സംഗീതജ്ഞൻ വെൺമണി വിജയകുമാറിന്റെ മകൾ സന്ധ്യയാണ് ഭാര്യ.[3]
സ്കൂൾ കാലഘട്ടം മുതൽ തന്നെ ജോഷി മംഗലത്ത് കഥകൾ എഴുതുമായിരുന്നു. ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം ദുബായിലെ ഒരു കമ്പനിയിൽ മാനവ വിഭവശേഷി മാനേജരായിട്ടാണ് ജോഷി മംഗലത്ത് തന്റെ തൊഴിൽ ആരംഭിച്ചത്. ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു . കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് ജോഷി മംഗലത്തിനെ ആകർഷിച്ചു. അധികം കഴിയാതെ തന്നെ തിരക്കഥ രചനയിലേക്കും കടന്നു. ഒറ്റാൽ എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച തിരക്കഥാകൃത്തിനുള്ള 2014ലെ ദേശിയ പുരസ്‌കാരം കരസ്ഥമാക്കി