ജോസെലിൻ ഡുമാസ് | |
---|---|
ദേശീയത | ഘാനിയൻ |
തൊഴിൽ |
|
സജീവ കാലം | 2009–present |
ഘാനയിലെ ടെലിവിഷൻ അവതാരകയും നടിയുമാണ് ജോസെലിൻ ഡുമാസ് (/ ആഡസലാൻ ആഡമി /; ജനനം 31 ഓഗസ്റ്റ് 1980)[1]2014-ൽ എ നോർത്തേൺ അഫയറിൽ അഭിനയിച്ചു. ഇതിലെ കഥാപാത്രത്തിന് ഘാന മൂവി അവാർഡും മികച്ച നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡും ലഭിച്ചു. [2]
ഘാനയിൽ ജനിച്ച ഡുമാസ് കുട്ടിക്കാലം ഘാനയിലെ അക്രയിൽ ചെലവഴിച്ചു. മോർണിംഗ് സ്റ്റാർ സ്കൂളിൽ [3] പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ആർച്ച് ബിഷപ്പ് പോർട്ടർ ഗേൾസ് ഹൈസ്കൂളിൽ ചേർന്നു. [4] അവിടെ അവർ എന്റർടൈൻമെന്റ് പ്രിഫെക്റ്റ് ആയി. അമേരിക്കയിൽ നിന്ന് ജോസെലിൻ അഡ്മിനിസ്ട്രേറ്റീവ് നിയമത്തിൽ ബിരുദം നേടി.
ടെലിവിഷൻ വ്യക്തിത്വമാകാനുള്ള അവരുടെ സ്വപ്നങ്ങളെ പിന്തുടരാനായി ഘാനയിലേക്ക് താമസം മാറ്റുന്നതുവരെ ജോസെലിൻ ഡുമാസ് ഒരു നിയമവിദഗ്ദ്ധയായിരുന്നു. ചാർട്ടർ ഹൗസിന്റെ റിഥംസ് എന്ന വിനോദ പരിപാടിയുടെ അവതാരകയായി ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു. അവരുടെ അഭിമുഖം നിരവധി സെലിബ്രിറ്റികൾ കാണാനിടയായി.[5]2010 മുതൽ 2014 വരെ സംപ്രേഷണം ചെയ്ത അവരുടെ ആദ്യത്തെ മുൻനിര ടോക്ക് ഷോയായ ദി വൺ ഷോയുടെ [6] ആതിഥേയത്വം വഹിച്ചു. ആഫ്രിക്കയിലും യൂറോപ്പിലും ഉടനീളം സംപ്രേഷണം ചെയ്ത അറ്റ് ഹോം വിത്ത് ജോസെലിൻ ഡുമാസ് എന്ന ടിവി ടോക്ക് ഷോയുടെ അവതാരകയായിരുന്നു അവർ.[7]
പെർഫെക്റ്റ് പിക്ചറിലെ അവരുടെ വേഷം സംവിധായകനെ ശാശ്വതമായി സ്വാധീനിച്ചു. ഇത് മറ്റ് സിനിമകളിലെ പ്രധാന വേഷങ്ങളിലേക്ക് നയിച്ചു. രണ്ട് വർഷത്തിന് ശേഷം ഷെർലി ഫ്രിംപോംഗ്-മാൻസോ സംവിധാനം ചെയ്ത ചലച്ചിത്ര പരമ്പരയായ ആഡംസ് ആപ്പിൾസിൽ അവർ അഭിനയിച്ചു. 2011-ലെ ഘാന മൂവി അവാർഡിൽ ഹോളിവുഡ് നടി കിംബർലി എലൈസിനൊപ്പം ആഡംസ് ആപ്പിൾസിലെ "ജെന്നിഫർ ആഡംസ്" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.[8]ലവ് ഓർ സംതിംഗ് ലൈക്ക് ദാറ്റ്, എ സ്റ്റിംഗ് ഇൻ എ ടെയിൽ, പെർഫെക്ട് പിക്ചർ, എ നോർത്തേൺ അഫെയർ, ലെക്കി വൈവ്സ് തുടങ്ങിയ സിനിമകളിലും പരമ്പരകളിലും അവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജോൺ ഡുമെലോ, ഘാനയിലെ മാജിദ് മൈക്കൽ, നൈജീരിയയിലെ ഒ സി ഉകെജെ എന്നിവരുൾപ്പെടെ ആഫ്രിക്കയിലെ ചില അഭിനേതാക്കൾക്കൊപ്പവും അവർ അഭിനയിച്ചിട്ടുണ്ട്.
Year | Title | Role |
---|---|---|
2009 | പെർഫക്റ്റ് പിക്ചർ | Cameo Role |
2009 | എ സിങ് ഇൻ എ ടേൽ | എസി |
2011 | ആഡംസ് ആപ്പിൾസ് | ജെന്നിഫർ ആഡംസ് |
2011 | ബെഡ് ഓഫ് റോസെസ് | മെഡിക്കൽ ഡോക്ടർ |
2012 | പീപ് | ഡിറ്റക്ടീവ് |
2014 | എ നോർത്തേൺ അഫയർ | എസബ |
2014 | ലെക്കി വൈവ്സ് (season 2) | ആയിഷ |
2014 | ലൗവ് ഓർ സംതിങ് ലൈക്ക് ദാറ്റ് | ഡോ. ക്വാലി മെറ്റിൽ |
2014 | വി റിപ്പബ്ലിക് | മൻസ |
2015 | സിൽവർ റെയിൻ[12][13][14] | അഡ്‌ജോവ |
2015 | ദി കാർട്ടെൽ | ഏജന്റ് നാന |
2017 | പൊട്ടറ്റോ പൊട്ടഹ്റ്റോ[15] | ലുലു |
2019 | Cold feet | ഒമോയ് |