ജോസ് ചാക്കോ പെരിയപ്പുറം

ജോസ് ചാക്കോ പെരിയപ്പുറം
ജനനം28 April 1958
വിദ്യാഭ്യാസം
സജീവ കാലംSince 1985
അറിയപ്പെടുന്നത്
  • First successful Heart transplant in Kerala
  • First successful heart retransplant in India
  • First successful Beating Heart Surgery in Kerala
  • First successful TAR (Total Arterial Revascularization)
  • First Awake Bypass Surgery in Kerala
Medical career
ProfessionSurgeon
InstitutionsUniversity Hospital of Wales
Manchester Royal Infirmary
SpecialismCardiothoracic surgery
Heart transplantation

കേരളത്തിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കൽ എഴുത്തുകാരനുമാണ് ജോസ് ചാക്കോ പെരിയപ്പുറം (ജനനം: ഏപ്രിൽ 28, 1958). [1] കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. [2]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ സൗത്ത് പരവൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ പി. എം. ചാക്കോ, മേരി ചാക്കോ ദമ്പതികളുടെ മകനായി1958 ഏപ്രിൽ 28 ന് ജോസ് ചാക്കോ പെരിയപ്പുറം ജനിച്ചു. മന്നാനത്തിലെ സെന്റ് എഫ്രയിംസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പഠനം പൂർത്തിയാക്കിയ അദ്ദേഹം പാലായിലെ സെന്റ് തോമസ് കോളേജിൽ ചേർന്നു. അവിടെ നിന്ന് സസ്യശാസ്ത്രത്തിൽ ബിഎസ്‌സി നേടി. 1985 ൽ കോട്ടയം മെഡിക്കൽ കോളേജിലെ സീനിയർ ഹൗസ് സർജൻസിക്ക് ശേഷം ബിരുദാനന്തര വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി അദ്ദേഹം യുകെയിലേക്ക് പോയി. 1986 ൽ ഡബ്ലിനിലെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് അയർലണ്ടിൽ നിന്ന് അദ്ദേഹം എഫ്‌ആർ‌സി‌എസ് നേടി. [3]

കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ

[തിരുത്തുക]

കേരളത്തിലേക്ക് മടങ്ങിയെത്തിയ പെരിയപുരം കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പ്രവേശിക്കപ്പെട്ട 34 കാരനായ കെ. എ. അബ്രഹാം എന്ന ഹൃദ്രോഗിക്ക്‌ റോഡപകടത്തിൽ മരിച്ച സുകുമാരന്റെ കുടുംബം മരണപ്പെട്ടയാളുടെ ഹൃദയം ദാനം ചെയ്യാൻ സമ്മതിച്ചതോടെ 2003 മെയ് മാസത്തിൽ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം കേരള സംസ്ഥാനത്ത് ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുകയും, അങ്ങനെ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുകയും ചെയ്തു. [4]

ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

[തിരുത്തുക]

സംസ്ഥാനത്ത് ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് ഒരു വ്യക്തിക്കു മാറ്റി വച്ച ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതും ജോസ് ചാക്കോ പെരിയപ്പുറം ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കുട്ടമ്പുഴ അമ്പാടൻ വീട്ടിൽ എ.സി.വർഗീസിന്റെ മകൾ ജനീഷ (26)യ്ക്കാണു ഒരേ സമയം നടന്ന ശസ്ത്രക്രിയയിലൂടെ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചത്. [5]

അവാർഡുകൾ

[തിരുത്തുക]
  • മദർ തെരേസ അവാർഡ്, 2003
  • ലയൺസ് ക്ലബ് അവാർഡ് ലൈഫ് ടൈം അച്ചീവ്മെന്റ്, 2004
  • പത്മശ്രീ അവാർഡ്, 2011

അവലംബം

[തിരുത്തുക]
  1. https://peoplepill.com/people/jose-chacko-periappuram/
  2. "Padma Awards". Padma Awards. Government of India. 2018-05-17. Archived from the original on 2018-10-15. Retrieved 2018-05-17.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-29. Retrieved 2019-08-29.
  4. https://timesofindia.indiatimes.com/city/kochi/10-years-after-first-heart-transplant-/articleshow/20021476.cms
  5. https://www.thenewsminute.com/article/first-kerala-surgeons-perform-simultaneous-heart-and-double-lung-transplant-55824