ജോൺ ബ്ലാക്ക്‌വാൾ (20 January 1790 – May 1881) ബ്രിട്ടീഷുകാരനായ പ്രകൃതിശാസ്ത്രജ്ഞനാണ്. ചിലന്തികളെപ്പറ്റി പഠിക്കാനായിരുന്നു അദ്ദേഹത്തിനു പ്രത്യേക താത്പര്യം.
1790 ജനുവരി 20നു മാഞ്ചെസ്റ്ററിൽ ആയിരുന്നു ജനിച്ചത്. 1833ൽ മരണം വരെ ബ്ലാക്ക് വാൾ വെയിൽസിൽ ഹെൻഡ്രി ഹൗസിൽ ആണു താമസിച്ചത്. ചെറുപ്രായത്തിൽത്തന്നെ അദ്ദേഹത്തിനു പ്രകൃതിപഠനത്തിൽ താത്പര്യം തോന്നി. ആദ്യം പക്ഷികളിൽ താത്പര്യം തോന്നിയ അദ്ദേഹം പിന്നീട് തന്റെ പഠനം ചിലന്തികളിലേയ്ക്കുമാറി. ആ വിഷയത്തിൽ അദ്ദേഹം 1827ൽ ഒരു ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചു.
ഗ്രേറ്റു ബ്രിട്ടനിലേയും അയർലന്റിലേയും ചിലന്തികളുടെ ഒരു ചരിത്രം (A History of the Spiders of Great Britain and Ireland (2 vols., 1861-1864, Ray Society)എന്ന പുസ്തകം രണ്ടു വാല്യങ്ങളായി 1861-1864 പ്രസിദ്ധം ചെയ്തു. അവിടത്തെ, ചിലന്തികളുടെ 304 സ്പീഷിസുകളെപ്പറ്റി അതിൽ പ്രതിപാദിച്ചിരുന്നു. 1881 മേയ് 11 അദ്ദേഹം മരിച്ചു.
ചാൾസ് ഡാർവ്വിന് ബ്ലാക്‌വെൽ, ചിലന്തികളെപ്പറ്റി, 12 February 1868, 18 February 1868, 10 August 1869 and 8 September 1869 എന്നീ തീയതികളിൽ 3 കത്തുകൾ എഴുതിയിരുന്നു. കേംബ്രിജ് സർവ്വകലാശാലയിലെ ആർക്കൈവ്സിൽ ഇന്നും ഈ കത്തുകൾ സൂക്ഷിച്ചിട്ടുണ്ട്. ചിലന്തികളിലെ വ്യതിയാനത്തെപ്പറ്റിയാണു ഈ കത്തുകളിൽ ബ്ലാക്‌വെൽ പ്രതിപാദിക്കുന്നത്.