![]() | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ജോർജ് ജോൺ ബെയ്ലി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ടാസ്മാനിയ, ഓസ്ട്രേലിയ | 7 സെപ്റ്റംബർ 1982|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Smiley, Hector, Geronimo | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 178 സെ.മീ (5 അടി 10 ഇഞ്ച്)[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഫാസ്റ്റ് മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 436) | 21 നവംബർ 2013 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 3–5 ജനുവരി 2014 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 195) | 16 മാർച്ച് 2012 v വെസ്റ്റിൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 2 നവംബർ 2013 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 2 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 55) | 1 ഫെബ്രുവരി 2012 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 23 മാർച്ച് 2014 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2002– | ടാസ്മാനിയ (സ്ക്വാഡ് നം. 10) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–2010 | സ്കോട്ട്ലാന്റ് നാഷണൽ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2012 | ചെന്നൈ സൂപ്പർ കിംഗ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–2012 | മെൽബൺ സ്റ്റാർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012– | ഹൊബാർട്ട് ഹരിക്കെയ്ൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013– | Hampshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–present | കിങ്സ് ഇലവൻ പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 5 January 2014 |
നിലവിലെ ഓസ്ട്രേലിയൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ജോർജ് ബെയ്ലി (ജനനം 7 സെപ്റ്റംബർ 1982).
1982 സെപ്റ്റംബർ7ന് ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ ജനനം.
സൗത്ത് ലോൺസെസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് ബെയ്ലി ആദ്യമായി കളിച്ചുതുടങ്ങിയത്. പിന്നീട് ടാസ്മാനിയയ്ക്കുവേണ്ടി കളിച്ചു. അവർക്കുവേണ്ടി കളിച്ച ഒരു പരമ്പയിൽ 3സെഞ്ച്വറിയടക്കം 778 റൺസ് ബെയ്ലി നേടി. തുടർന്ന് നടന്ന പരമ്പരകളലെ മികച്ച പ്രകടനം ബെയ്ലിയെ ഡാനിയൽ മാർഷിന്റെ പകരക്കാരനായി ടാസ്മാനിയ ടീമിന്റെ ക്യാപ്റ്റനാക്കി. ടാസ്മാനിയ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ബെയ്ലി മാറി. വളരെ കുറച്ച് ഓവറുകളിൽ നിന്ന് കളിയുടെ ഗതി തിരിക്കാൻ കഴിയുന്ന ഒരു മാച്ച് വിന്നറാണ് ബെയ്ലി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കപ്പായ പുര കപ്പിൽ 778 റൺസ് നേടി. ദേശീയ ടീമിലേക്ക് വരുന്നതിനു മുമ്പു തന്നെ സൗത്ത് ഓസ്ട്രേലിയയ്ക്കെതിരെ 155 റൺസ് നേടിയിരുന്നു. ആ ഇന്നിങ്സിൽ ട്രാവിസ് ബേർട്ടിനോടൊത്ത് 292റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കി. അക്കാദമിക്കുവേണ്ടി മറ്റൊരു മത്സരത്തിൽ 65 പന്തിൽ നിന്നും 136 റൺസ് നേടി. 2011/12 സീസണിലെ റ്യോബി കപ്പിലെ ഫൈനലിൽ ബെയ്ലി 101 റൺസ് നേടി അവസാന ഓവറിൽ പുറത്തായി. എന്നാൽ ടാസ്മനിയ സൗത്ത് ഓസ്ട്രേലിയയോട് സമനില പാലിച്ചു. ഗ്രൂപ്പ് തലത്തിൽ ഒന്നാം സ്ഥാനക്കാരായതിനാൽ സൗത്ത് ഓസ്ട്രേലിയ വിജയിച്ചു. 2012ലെ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാറിനു വേണ്ടിയായിരുന്നു ബെയ്ലി കളിച്ചു.
2014ലെ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയായിരിക്കും ബെയ്ലി കളിക്കുക. 3.25 കോടിക്കാണ് കിങ്സ് ഇലവൻ പഞ്ചാബ് ബെയ്ലിയെ സ്വന്തമാക്കിയത്.[2]
2010ലെ ന്യൂസിലാന്റിനെതിരെ നടന്ന പരമ്പരയിൽ ഓസ്ട്രേലിയൻ ടീമിന്റെ പതിനഞ്ചംഗ സംഘത്തിൽ ബെയ്ലി ഉണ്ടായിരുന്നു. പക്ഷേ അവസാന ഇലവനിൽ ഉൾപ്പെടാൻ സാധിച്ചില്ല. 2013 നവംബറിൽ ഓസ്ട്രേലിയയുടെ 436-ആമത് ടെസ്റ്റ് ക്യാപ് സ്വന്തമാക്കി.
2012ൽ ബെയ്ലി ട്വന്റി-20 ക്യാപ്റ്റനായി. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി.[3] ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെയ്ലി.
ജോർജ് ബെയ്ലിയുടെ ഏകദിന സെഞ്ച്വറികൾ | |||||||
---|---|---|---|---|---|---|---|
നം. | റൺസ് | കളി | എതിർടീം | City/Country | Vസ്ഥലം | വർഷം | ഫലം |
1 | 125* | 20 | ![]() |
പെർത്ത്, ഓസ്ട്രേലിയ | വിഎസിഎ ഗ്രൗണ്ട് | 2013 | ജയം |
2 | 156 | 34 | ![]() |
നാഗ്പൂർ, ഇന്ത്യ | വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | 2013 | തോൽവി |