ഞങ്ങൾ സന്തുഷ്ടരാണ് | |
---|---|
![]() | |
സംവിധാനം | രാജസേനൻ |
നിർമ്മാണം | തോമസ് കോര |
കഥ | രാജസേനൻ |
തിരക്കഥ | രാജൻ കിഴക്കനേല |
അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ ജനാർദ്ദനൻ അഭിരാമി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | അനുപമ സിനിമ |
വിതരണം | അനുപമ, കോക്കേഴ്സ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജസേനന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, അഭിരാമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ഹാസ്യ പ്രധാനമായ മലയാളചലച്ചിത്രമാണ് ഞങ്ങൾ സന്തുഷ്ടരാണ്. രാജസേനന്റെ കഥയ്ക്ക് രാജൻ കിഴക്കനേലയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപമ സിനിമാസിന്റെ ബാനറിൽ തോമസ് കോര നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അനുപമ, കോക്കേഴ്സ് എന്നിവർ ചേർന്നാണ്.
എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്.