ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
टाटा सामाजिक विज्ञान संस्थान
പ്രമാണം:Tata Institute of Social Sciences logo.jpg
തരംപബ്ലിക്
സ്ഥാപിതം1936
ഡയറക്ടർഎസ്. പരശുരാമൻ
സ്ഥലംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ക്യാമ്പസ്അർബൺ 21 acre (Main Campus and Naoroji Campus)
കായിക വിളിപ്പേര്TISS
അഫിലിയേഷനുകൾUGC, NAAC
വെബ്‌സൈറ്റ്www.tiss.edu

മുംബൈയിലെ ദേവ്‌നാറിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസസ്ഥാപനമാണ് റ്റാറ്റ ഇൻസ്റ്റിടൂട്ട് ഓഫ് സൊഷ്യൽ സയൻസെസ്(ഹിന്ദി: टाटा सामाजिक विज्ञान संस्थान ഇംഗ്ലീഷ്:Tata Institute of Social Sciences). റ്റിസ്സ്(TISS) എന്ന പേരിലും ഈ സ്ഥാപനം അറിയപെടുന്നു. 1936-ൽ ആണ് ഇത് സ്ഥാപിതമായത്.

1920-കളിൽ അമേരിക്കൻ മിഷനറി ആയിരുന്ന ക്ലിഫോർഡ് മാൻഷർഡ്റ്റ് (Clifford Manshardt) ബോംബെയുടെ നഗരപ്രാന്തങ്ങളിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആ സംരംഭങ്ങളിൽ സർ ദൊറാബ്ജി ടാറ്റ (Sir Dorabji Tata) ആകൃഷ്ടനാവുകയും അത് ഇൻസ്റ്റിടൂട്ട് ഓഫ് സൊഷ്യൽ സയൻസസിന്റെ സ്ഥാപനത്തിലേക്കു വഴിതെളിക്കുകയുമായിരുന്നു. 1936-ൽ ദൊറാബ്ജി ടാറ്റ ഗ്രാഡുവേറ്റ് സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് (Dorabji Tata Graduate School of Social Work) എന്ന പേരിൽ തുടങ്ങിയ സ്ഥാപനം 1944-ൽ ടാറ്റ ഇൻസ്റ്റിടൂട്ട് ഓഫ് സൊഷ്യൽ സയൻസസ് (Tata Institute of Social Sciences)\ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. [1]

1936-നും 1948-നും ഇടയിൽ ബ്രിട്ടീഷ് ഇന്ത്യയിലെ നയങ്ങളെയും നിയമങ്ങളെയും സ്വാധീനിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനായി. 1948-ൽ നിലവിൽ വന്ന ലേബർ ആക്ടിൽ അത് പ്രതിഫലിച്ചു. 1964-ൽ കൽപിത സർവകലാശാലയായി യു.ജി.സിയുടെ അംഗീകാരം ലഭിച്ചു.

ഇന്ത്യയിൽ സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസത്തിനായി മുൻനിരയിൽ പ്രവർത്തിക്കുന്ന വിദ്യാനിലയമാണ് ടാറ്റ ഇൻസ്റ്റിറ്റുട്ട് ഒഫ് സൊഷ്യൽ സയൻസസ്. [2]

സോഷ്യൽ സയൻസ്, പേർസണൽ മാനേജ്‌മെൻറ്, ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് ഹെൽത്ത്, ഹോസ്പിറ്റൽ മാനേജ്‌മെൻറ്,സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവവും ഡോക്റ്ററേറ്റ് ബിരുദവും കരസ്ഥമാക്കാനുള്ള സൗകര്യം ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നുണ്ട്. ഒൻപത് ടീച്ചിംഗ് ഡിപ്പാർട്ടുമെന്റുകളും എട്ട് റിസർച്ച് യൂണിറ്റുകളും രണ്ടു റിസോഴ്‌സ് യൂണിറ്റുകളും രണ്ടു റിസോഴ്‌സ് സെല്ലുകളും ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.

ഹൈദരാബാദിലും ഗുവാഹത്തിയിലും തുൾജാപൂരിലും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ക്യാമ്പസ്സുകൾ പ്രവർത്തിക്കുന്നുണ്ട്[3][4].

അവലംബം

[തിരുത്തുക]
  1. TATA About TISS
  2. Careers 360 List of social sciences universities in India
  3. http://www.tiss.edu
  4. tiss brochure

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]