Sport | |
---|---|
രാജ്യം | ഇന്ത്യ |
കായികമേഖല | Track and field |
ഇനം(ങ്ങൾ) | മാരത്തൺ |
പ്രമുഖ ഇന്ത്യൻ കായിക താരവും ദീർഘദൂര ഓട്ടക്കാരനുമാണ് ടി. ഗോപി. തോനക്കൽ ഗോപിയെന്നാണ് പൂർണനാമം.[1] 2016ൽ ബ്രിസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സ് മത്സരത്തിൽ പുരുഷ വിഭാഗം മാരത്തണിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ഏറ്റവും മികച്ച സമയം രണ്ടു മണിക്കൂർ 16 മിനിറ്റ് 15 സെക്കന്റാണ്.
2016 ജനുവരിയിൽ മുംബൈയിൽ നടന്ന മാരത്തണിൽ ഇന്ത്യയുടെ പ്രധാന മാരത്തൺ ഓട്ടക്കാരൻ നിതേന്ദ്ര സിങ് റാവത്തിന്റെ പേസ്‌മേക്കറായി ഓടിയാണ് റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്.[2],[3]. 35 കിലോ മീറ്റർ ഓടി നിർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഓട്ടം തുടർന്ന് ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ ഇന്ത്യക്കാരിൽ രണ്ടാമനും മൊത്തത്തിൽ 11ആമനുമായി ഫിനിഷ് ചെയ്തു. ഇതോടെ റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത ലഭിച്ചു.
കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1988 മെയ് 24ന് ജനനം. കാക്കവയൽ സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ പഠനം.
ദീർഘദൂര ഓട്ടത്തിൽ സർവകലാശാല തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ആർമിയിൽ ജോലി നേടിയ ഗോപിയുടെ ആദ്യ മാരത്തൺ ഓട്ടമായിരുന്നു മുംബൈയിലേത്. കോച്ച് സുരീന്ദർ സിങ് ഭണ്ഡാരിയാണ് പരിശീലകൻ. ഹൈദരാബാദിൽ കരസേനയിൽ ഹവിൽദാർ ആണ് ഇരുപത്തെട്ടുകാരനായ ഇദ്ദേഹം.
വർഷം | മത്സരം | വേദി | സ്ഥാനം | മത്സര ഇനം | സമയം | അവലംബം |
---|---|---|---|---|---|---|
2014 | നാഷണൽ ഓപ്പൺ അത്‌ലറ്റിക് ചാംപ്യൻഷിപ്പ് | ന്യൂഡൽഹി | 1st | 10,000 meters | 29:32:26 | [4] |
2015 | എയർടെൽ ഡൽഹി ഹാഫ് മാരത്തൺ | ന്യൂഡൽഹി | 2nd Indian / 19th Overall | Half marathon | 1:02:45 | [5] |
2016 | മുംബൈ മാരത്തൺ | മുംബൈ | 2nd Indian / 11th Overall | Marathon | 2:16:15 | [6][7][8][9][10][11] |
2016 | സൗത്ത് ഏഷ്യൻ ഗെയിംസ് | ഗുവാഹത്തി | 1st | 10,000 meters | 29:10:53 GR | [12] |
<ref>
ടാഗ്;
IAAF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.