ടി.ജെ.എസ്. ജോർജ് | |
---|---|
ടി.ജെ.എസ്. ജോർജ് ഫെബ്രിവരി 7, 2009 ൽ സ്റ്റാൻഡ് ഫോർഡ് സർവകലാശാല ക്ലബ്ബിൽ . | |
ജനനം | 7 മേയ് 1928 |
തൊഴിൽ(s) | പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ |
ജീവിതപങ്കാളി | അമ്മു ജോർജ് |
കുട്ടികൾ | ജീത്, ഷേബ |
വെബ്സൈറ്റ് | tjsgeorge. ടിജെഎസ്ജോർജ്.ഇൻഫോ |
കേരളീയനായ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനും ജീവചരിത്രകാരനുമാണ് ടി.ജെ.എസ്. ജോർജ് എന്നറിയപ്പെടുന്ന തയ്യിൽ ജേക്കബ് സണ്ണി ജോർജ്. ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്ന ജോർജ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപസമിതി ഉപദേശകനാണ്[1]. 2010 ൽ ഭാരത സർക്കാറിന്റെ പത്മഭൂഷൺ അവാർഡിനർഹനായി.[2]
മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് 7 ന് ജനനം. കേരളത്തിലെ തുമ്പമണ്ണിലാണ് ടി.ജെ.എസിന്റെ കുടുംബവേരുകൾ. മികവുറ്റ എഴുത്തുകാരനെന്ന നിലയിൽ പ്രസിദ്ധനായ ജോർജ് രാഷ്ട്രീയ കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ പല സുപ്രധാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ്. , തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ്. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ് ജോർജ്[3]. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രഗല്ഭനായ ഒരു കോളമിസ്റ്റാണ്. ഇന്ത്യൻ എക്സ്പ്രസ്സിലെ സ്ഥിരം പംക്തിയിലൂടെ അഴിമതി, സാമുഹിക അനീതി, രാഷ്ട്രീയ അരാജകത്വം എന്നിവക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടരുന്നു[4]. ഒരു പത്രാധിപർ, പംക്തി എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ഒരു ചൈനാ നിരീക്ഷകനുമാണ്. പത്തു വർഷത്തെ ഇടവേളക്ക് ശേഷം ചൈന സന്ദർശിച്ച അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള ചൈനയുടെ ഒരുക്കങ്ങളെ നേരിൽ കാണുകയും ആധുനിക ചൈനയെ കുറിച്ച് ഒരു ലേഖനപരമ്പര എഴുതുകയും ചെയ്തു[5].
എന്നിങ്ങനെ പതിനാറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്[8]. ഇതു കൂടാതെ ദി ന്യു ഇന്ത്യൻ എക്സ്പ്രസിൽ ആഴ്ചയിൽ എഴുതിവന്ന "പോയന്റ് ഓഫ് വ്യൂ" എന്നത് ശേഖരിച്ച് പുസ്തകമാക്കിയതാണ് "ഫസ്റ്റ് റിസൊർട്ട് ഓഫ് സ്കൗണ്ടറൽസ്"[9][10].
മോഹൻലാൽ, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിക്കുന്ന "കൃഷ്ണ" എന്ന ചിത്രത്തിനുള്ള തിരക്കഥ ശശി തരൂരുമായി ചേർന്ന് എഴുതിയിട്ടുണ്ട് ടി.ജെ.എസ്. വി.കെ. കൃഷ്ണ മേനോനെ കുറിച്ചുള്ള ജീവചരിത്ര ചിത്രമാണിത്[11].
ഭാര്യ:അമ്മു മക്കൾ:ഷേബാ തയ്യിൽ മകൻ: ജീത് തയ്യിൽ(കവിയും നോവലിസ്റ്റുമാണ്).
{{cite news}}
: Check date values in: |accessdate=
and |date=
(help)