1968ൽ തൃശൂർ ജില്ലയിൽ ജനിച്ചു. തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രരചന അഭ്യസിച്ചു തുടങ്ങി.[1]പശ്ചിമ ബംഗാളിലെശാന്തിനികേതനിൽ നിന്ന് ശില്പനിർമ്മാണത്തിൽ ബിരുദം നേടി. ബറോഡയിലെമഹാരാജ സായാജിറാവു സർവകലാശാലയിൽ നിന്ന് ബിരുദാനന്തബിരുദം നേടി.[2] ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പാസേജ് ടു ഇന്ത്യ എന്ന ചിത്ര പ്രദർശനത്തിൽ ടി.വി. സന്തോഷിന്റെ 'ഹൗണ്ടിങ്ഡൗൺ' എന്ന ശില്പം പ്രദർശിപ്പിച്ചരുന്നു.[3] ബ്രിട്ടനിലെ സെയ്ൻസ്ബെറി സെന്ററിലും[4] നോർവിച്ച് ആർട്ട് മ്യൂസിയത്തിലും ടി.വി. സന്തോഷിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
അക്രമത്തിന്റെ വിവിധ രൂപങ്ങൾ നമ്മളിലുണ്ടാക്കുന്ന അനുഭവങ്ങളും അവ നമ്മളെ എങ്ങനെ ബാധിക്കുന്നുവെന്നും വിശദീകരിക്കുന്ന ജലഛായ ചിത്ര ശ്രേണിയാണ് 2016-ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ള ടി.വി. സന്തോഷിന്റെ ദ പ്രൊട്ടഗോണിസ്റ്റ് ആൻഡ് ഫോക്ലോർസ് ഓഫ് ജസ്റ്റിസ്.[6] ബിനാലെയുടെ വേദകളിലൊന്നായ എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ടി.കെ.എം. വെയർഹൗസിലാണ് ഈ ചിത്രശ്രേണി പ്രദർശിപ്പിച്ചിട്ടുള്ളത്.