ടിപ്പുവിന്റെ കരവാൾ (ചലച്ചിത്രം)

ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ
പ്രമാണം:The Sword of Tipu Sultan DVD cover.jpg
ഡി.വി.ഡി ചട്ട
സൃഷ്ടിച്ചത്ന്യൂമെറോ യൂനോ ഇന്റർനാഷണൽ
രചനഭഗവാൻ ഗിദ്വാനി
സംവിധാനംസഞ്ജയ് ഖാൻ and Akbar Khan
അഭിനേതാക്കൾസഞ്ജയ് ഖാൻ
മായ അലഗ്
ദീപിക ചിഖാലിയ
അനന്ത് മഹാദേവൻ
മുകേഷ് ഋഷി
ഷഹ്ബാസ് ഖാൻ
ഈണം നൽകിയത്നൗഷാദ്
രാജ്യംഇന്ത്യ
എപ്പിസോഡുകളുടെ എണ്ണം60
നിർമ്മാണം
നിർമ്മാണംസഞ്ജയ് ഖാൻ
നിർമ്മാണസ്ഥലം(ങ്ങൾ)പ്രീമിയർ സ്റ്റുഡിയോ, മൈസൂർ
ഛായാഗ്രഹണംബഷീർ അലി
സമയദൈർഘ്യംഏകദേശം 45 മിനിറ്റ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ദൂരദർശൻ നാഷണൽ (1990-1991)
മീഡിയാവൺ ടിവി (2013)
ഒറിജിനൽ റിലീസ്1990 – 1991

മൈസൂർ രാജാവായിരുന്ന ടിപ്പുസുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി ഭഗവാൻ ഗിദ്വാനി രചിച്ച ചരിത്രനോവലിന്റെ ചലച്ഛിത്രാവിഷ്കാരമാണ് ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ അഥവാ ടിപ്പുവിന്റെ കരവാൾ. 1990-ൽ ദൂരദർശൻ നാഷണൽ ചാനലിൽ പരമ്പരയായി പ്രക്ഷേപണം ചെയ്യപ്പെട്ടു.

ഇതിന്റെ ചിത്രീകരണത്തിനിടെ പ്രീമിയർ സ്റ്റുഡിയോ അഗ്നിക്കിരയാകുകയും 62 പേർ മരണപ്പെടുകയും ചെയ്തിരുന്നു[1]

മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ഗ്രന്ഥകർത്താവിന്റെ ചരിത്രഗവേഷണത്തിലൂടെ രൂപപ്പെട്ട നോവലിനെ മാത്രം അടിസ്ഥാനമാക്കിയായിരുന്നു പരമ്പര. ചിത്രം പരക്കെ പ്രശംസിക്കപ്പെട്ടു[2]

നിർമ്മാണം

[തിരുത്തുക]

സഞ്ജയ് ഖാന്റെ ഉടമസ്ഥതയിലുള്ള ന്യൂമറോ യൂനോ ഇന്റർനാഷണൽ' ആണ് ചിത്രം നിർമ്മിച്ചത്[3]അക്ബർ ഖാൻ ആണ് ആദ്യത്തെ 20 എപ്പിസോഡുകൾ സംവിധാനം ചെയ്തത്[4]. നൗഷാദ് സംഗീതവും, ബഷീർ അലി ഛായാഗ്രഹണവും നിർവ്വഹിച്ചു. പിന്നീട് സഞ്ജയ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് തന്നെയാണ് ടിപ്പുസുൽത്താൻ ആയി വേഷമിട്ടത്.

വിവാദങ്ങൾ

[തിരുത്തുക]

ഈ നാടകത്തിന്റെ സംപ്രേഷണത്തിനെതിരെ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ടിപ്പു സുൽത്താന്റെ യഥാർത്ഥ ജീവിതത്തെയും പ്രവൃത്തികളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് രവിവർമ്മയെപ്പോലുള്ള പരാതിക്കാർ, വാദിച്ചു.[5]വാദം കേട്ട ശേഷം, നാടകം സംപ്രേഷണം ചെയ്യാമെന്നും എന്നാൽ ഓരോ എപ്പിസോഡിനൊപ്പം ഒരു നോട്ടീസ് പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചു:

ഈ എപ്പിസോഡുകളിൽ കാണിക്കുന്നതിന്റെ ആധികാരികത ഞങ്ങൾ അവകാശപ്പെടുന്നില്ല. ഈ പരമ്പര തികച്ചും ഒരു ഫിക്ഷൻ ആണ്, ടിപ്പുവിന്റെ ജീവിതമായോ ഭരണവുമായോ പരമ്പരക്ക് ഒന്നും ചെയ്യാനില്ല. ഭഗ്‌വാൻ ഗിദ്വാനിയുടെ നോവലിന്റെ ചിത്രീകരണം മാത്രമാണ് ഈ പരമ്പര[6][7]

തീപിടിത്തം

[തിരുത്തുക]

1989 ഫെബ്രുവരി 8 ന് മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ ഒരു വലിയ അഗ്നിബാധയുണ്ടായി. അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മയും അഗ്നി സുരക്ഷാ മാനദണ്ഡങ്ങളുടെ അജ്ഞതയും പ്രധാന കാരണങ്ങളായി ഉദ്ധരിക്കപ്പെടുന്നു.[8] അയഞ്ഞ വയറിംഗും വെന്റിലേറ്ററുകളുടെ അഭാവവുമാണ് തീ പടരാൻ കൂടുതൽ കാരണമായത്. ഫയർ പ്രൂഫിംഗ് മെറ്റീരിയലിനുപകരം ചുവരുകളിൽ ചാക്കുതുണി ബാഗുകളാണുണ്ടായിരുന്നത്. ഷൂട്ടിംഗിനായി വലിയ ലൈറ്റുകൾ ഉപയോഗിച്ചതിനാൽ താപനില 120 ° C (248 ° F) ആയി ഉയർന്നു. ഈ ഘടകങ്ങളെല്ലാം വൻ തീപിടിത്തത്തിന് കാരണമായി. മരണസംഖ്യ 62 ആയിരുന്നു. സഞ്ജയ് ഖാന് തന്നെ വലിയ പൊള്ളലേല്ക്കുകയും 13 മാസം ആശുപത്രിയിൽ കഴിയുകയും 72 ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. അഗ്നിബാധയിൽ ഇരകളായവർക്ക് 5000 രൂപ ഔദാര്യമായി നൽകുകയുണ്ടായി. [9]

അവാർഡുകൾ

[തിരുത്തുക]

ഈ നാടകത്തിലെ അഭിനയത്തിന് സഞ്ജയ് ഖാന് ജെം ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചു.[10]

അവലംബം

[തിരുത്തുക]
  1. S N Deepak. "A doyen of film production". Online edition of The Deccan Herald, dated 2004-08-01. Archived from the original on 2014-02-02. Retrieved 2015-09-20. {{cite web}}: Italic or bold markup not allowed in: |work= (help)
  2. "Lessons From History". Indian Express. 2009-08-21. Retrieved 2015-09-21.
  3. "Numero Uno tie-up with Chandamama for TV series". Online edition of The Hindu Business Line, dated 2000-05-21. Retrieved 2007-08-17. {{cite web}}: Italic or bold markup not allowed in: |work= (help)
  4. "I wanted Ash as Mumtaz Mahal". Online Webpage of Rediff.com, dated 2003-02-18. Retrieved 2007-08-17.
  5. Madhavrao D. Pathak. "History of Legal Battle against the T.V. serial - The Sword of Tipu Sultan". Archived from the original on 2007-09-27. Retrieved 2007-08-17.
  6. A. G. Noorani. "Menace to free speech". Online edition of The Frontline, volume 22, issue 26, December 17–30, 2005. Retrieved 2007-08-17. {{cite web}}: Italic or bold markup not allowed in: |work= (help)
  7. Miller, Sam. A Strange Kind of Paradise: India Through Foreign Eyes. വിന്റേജ് ബുക്സ്. p. 222. Retrieved 1 ഓഗസ്റ്റ് 2019.
  8. "Film studios are fire traps: Experts". Online edition of The Times of India, dated 2004-02-21. 2004-02-21. Retrieved 2007-08-17.
  9. "Written Answers to Questions". Online webpage of the Parliament of India. Retrieved 2007-08-18.
  10. "The Man behind". Online Webpage of Golden Palms Hotels and Spa. Retrieved 2007-08-17.