ലിവിയൽ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ടിബോലോൺ, ആർത്തവവിരാമ സമയത്ത് ഹോർമോൺ തെറാപ്പിയിലുംആർത്തവവിരാമം നേരിടുന്ന ഓസ്റ്റിയോപൊറോസിസ്, എൻഡോമെട്രിയോസിസ് എന്നിവയുടെ ചികിത്സയിലും ഉപയോഗിക്കുന്ന ഒരു മരുന്നാണ്.[1][5][6][7] ഇംഗ്ലീഷ്:Tibolone. ടിബോലോൺ ദുർബലമായ ഈസ്ട്രജനിക്, പ്രോജസ്റ്റോജെനിക്, ആൻഡ്രോജെനിക് പ്രവർത്തനങ്ങളുള്ള ഒരു സിന്തറ്റിക് സ്റ്റിറോയിഡ് ആണ്. മരുന്ന് ഒറ്റയ്ക്ക് ലഭ്യമാണ്. മറ്റ് മരുന്നുകളുമായി സംയോജിച്ച് രൂപപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത ഈ മരുന്ന് വായിലൂടെയാണ് എടുക്കുന്നത്.[1]
ടിബോലോണിന്റെ പാർശ്വഫലങ്ങൾ മുഖക്കുരുവും രോമവളർച്ചയും ഉൾപ്പെടുന്നു. ടിബോലോൺ ദുർബലമായ ഈസ്ട്രജനിക്, പ്രോജസ്റ്റോജെനിക്, ആൻഡ്രോജെനിക് പ്രവർത്തനങ്ങളുള്ള ഒരു സിന്തറ്റിക് സ്റ്റിറോയിഡ് ആണ്, അതിനാൽ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ആൻഡ്രോജൻ റിസപ്റ്ററുകളുടെ ഒരു അഗോണിസ്റ്റ് ആണ്.[8] ഇത് നിരവധി മെറ്റബോളിറ്റുകളുടെ ഒരു മുൻരൂപംആണ്.[8][9] ടിബോലോണിന്റെ ഈസ്ട്രജനിക് ഇഫക്റ്റുകൾ അവയുടെ വിതരണത്തിൽ ടിഷ്യു സെലക്റ്റിവിറ്റി കാണിച്ചേക്കാം.[8][9]
ടിബോലോൺ 1960-കളിലാണ് വികസിപ്പിച്ചെടുത്തത്, [10][11] 1988ൽ വൈദ്യശാസ്ത്രപരമാറ്റ ഉപയോഗത്തിനായി അവതരിപ്പിച്ചു. ഇത് ലോകമെമ്പാടും വ്യാപകമായി വിപണനം ചെയ്യപ്പെടുന്ന മരുന്നാണെങ്കിലും. [12][13] ഇത് അമേരിക്കയിൽ ലഭ്യമല്ല. [12]
↑"Tibolone: the way to beat many a postmenopausal ailments". Expert Opinion on Pharmacotherapy. 9 (6): 1039–47. April 2008. doi:10.1517/14656566.9.6.1039. PMID18377345.
↑"Hormone therapy for postmenopausal breast cancer survivors: a survey among obstetrician-gynaecologists". European Journal of Gynaecological Oncology. 30 (1): 82–4. 2009. PMID19317264.