ടൈറ്റാനിക്ക

ടൈറ്റാനിക്ക
പ്രമാണം:Titanica poster.jpg
സംവിധാനംസ്റ്റീഫൻ ലോ
തിരക്കഥCedric Smith
Leonard Nimoy (edited)
വിതരണംIMAX
ദൈർഘ്യം95 minutes
40 minutes (edited general release version)
67 minutes (edited video version
ഭാഷEnglish

ആർഎംഎസ് ടൈറ്റാനിക്കിനെ പറ്റിയുള്ള 1992ൽ പുറത്തിറങ്ങിയ ഒരു ഐമാക്സ് ഡോക്യുമെന്ററിയാണ് ടൈറ്റാനിക്ക. സ്റ്റീഫൻ ലോ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിയുടെ വിവരണം സെഡ്രിക് സ്മിത്ത്, അനറ്റോലി സഗാലെവിച്ച്, റാൽഫ് വൈറ്റ് എന്നിവർ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. ആർഎംഎസ് ടൈറ്റാനിക്കിന്റെ തകർച്ചയിൽ എടുത്ത വീഡിയോകളിലാണ് ഈ ഡോക്യുമെന്ററി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ[1] തിരയുന്ന പര്യവേഷണ സംഘത്തിന്റെ ഫൂട്ടേജുകളും ടൈറ്റാനിക്കിന്റെ മുങ്ങലിനെ അതിജീവിച്ച ഫ്രാങ്ക് ജോൺ വില്യം ഗോൾഡ്സ്മിത്ത്, ഇവാ ഹാർട്ട് എന്നിവരുമായുള്ള അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു. [2] ഈവയെയും ക്രൂ അംഗങ്ങളെയും ഉപയോഗിച്ച്, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഒരു ശ്മശാനമായി കാണിച്ചുകൊണ്ട് ഡോക്യുമെന്ററി പുരോഗമിക്കുന്നു. 1991 ൽ പുറത്തിറങ്ങിയെ സ്റ്റോൺസ് അറ്റ് മാക്സ് എന്ന ഡോക്യുമെന്ററിക്ക് ശേഷം ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഐമാക്സ് ഡോക്യുമെന്ററിയാണിത്.[1] ഇതിന്റെ എഡിറ്റ് ചെയ്ത 40 മിനിറ്റ് പതിപ്പ് പിന്നീട് 1995-ൽ ഐമാക്സ് തിയേറ്ററുകൾക്കായി പുറത്തിറങ്ങി. [3] ഈ പതിപ്പിൽ ലിയനാർഡ് നിമോയുടെ പുതിയ വിവരണം ഉണ്ടായിരുന്നു, എന്നിരുന്നാലും വൈറ്റിന്റെ ഭൂരിഭാഗം ആഖ്യാനവും ഇതിൽ നിലനിർത്തിയിട്ടുണ്ട്. [4] ഈ എഡിറ്റ് ചെയ്ത പതിപ്പ് പിന്നീട് 1997-ൽ പുറത്തിറങ്ങിയ മറ്റൊരു എഡിറ്റ് പതിപ്പിന്റെ അടിസ്ഥാനമായി മാറി, റാൽഫ് വൈറ്റ്, എമോറി ക്രിസ്റ്റോഫ്, മറ്റ് വിദഗ്ധർ എന്നിവരുമായി നടത്തിയ 27 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം കൂടി ഇതിൽ ഉൾപ്പെടുന്നു.

നിർമ്മാണം

[തിരുത്തുക]

അക്കാഡമിക് എംസ്റ്റിസ്ലാവ് കെൽഡിഷ് എന്ന റഷ്യൻ ഗവേഷണ കപ്പലിൽ പ്രവർത്തിക്കുന്ന റഷ്യൻ, അമേരിക്കൻ, കനേഡിയൻ [1] ഗവേഷകർ ചേർന്നതായിരുന്നു പര്യവേഷണ സംഘം. [3] ഐമാക്‌സ് ക്യാമറകളും 150,000 വാട്ട്‌സ് ലൈറ്റുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന രണ്ട് മിർ സബ്‌മെർസിബിളുകൾ[3] ഉപയോഗിച്ചാണ് പര്യവേഷണം നടത്തിയത്. ഈ മൊഡ്യൂളുകൾ സമുദ്രത്തിന്റെ അടിത്തട്ടിനെ വ്യക്തമായി പ്രകാശിപ്പിക്കാൻ കഴിവുള്ളവയായിരുന്നു. [1] അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ചരിത്രപരമായ ഫോട്ടോകളുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഇത് ദുരന്തത്തിന്റെ മുഴുവൻ ആഘാതവും വിശദമായി കാണിക്കാൻ സഹായകരമായി.

സ്വീകരണം

[തിരുത്തുക]

5 അവലോകനങ്ങളെ അടിസ്ഥാനമാക്കി റോട്ടൻ ടൊമാറ്റോസിൽ 60% അംഗീകാര റേറ്റിംഗ് ഈ ചിത്രത്തിനുണ്ട്. [5] റോജർ എബർട്ട് ചിത്രത്തിന് 4-ൽ 3½ സ്റ്റാർ നൽകി.[1] ദി സിൻസിനാറ്റി എൻക്വയററിൽ നിന്നുള്ള മാർഗരറ്റ് മക്‌ഗുർക്ക് 2000-ൽ ഒരു നല്ല അവലോകനം നൽകി. [3] NUVO-യിൽ നിന്നുള്ള എഡ്വേർഡ് ജോൺസൺ-ഒട്ട്, അപകടത്തിന്റെ ചിത്രങ്ങളെക്കുറിച്ചും ജോലിക്കാരെക്കുറിച്ചും അനുകൂലമായി സംസാരിച്ചു. [6]

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കൊള്ളയടിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഇവാ ഹാർട്ട്, ഐമാക്സ് ചിത്രത്തെ അഭിനന്ദിച്ചു. [1]

അവലംബങ്ങൾ

[തിരുത്തുക]

 

  1. 1.0 1.1 1.2 1.3 1.4 1.5 Ebert, Roger (14 April 1995). "Titanica". RogerEbert.com. Retrieved 3 November 2014.
  2. "Titanica (1992)". Allmovie. Retrieved 3 November 2014.
  3. 3.0 3.1 3.2 3.3 McGurk, Margaret (25 November 2000). "Big-screen 'Titanica'". The Cincinnati Enquirer. Archived from the original on 2014-11-03. Retrieved 3 November 2014.
  4. "Titanica". IMAX. Archived from the original on 2014-11-03. Retrieved 3 November 2014.
  5. "Titanica (1995)". Rotten Tomatoes. Retrieved 3 November 2014.
  6. Johnson-Ott, Edward (1998). "Titanica (1995)". IMDb. NUVO. Retrieved 3 November 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]