കോലോത്ത് | |
---|---|
![]() | |
ജനനം | പാലക്കാട് |
തൊഴിൽ(s) | ചലച്ചിത്ര നിർമ്മാതാവ്, നടൻ, തിരക്കഥാകൃത്ത് |
വെബ്സൈറ്റ് | http://www.tomgeorgekolath.com/ |
മലയാളചലച്ചിത്ര രംഗത്തെ പ്രശസ്തനായ ഒരു നിർമ്മാതാവും, മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ് ടോം ജോർജ്ജ് കോലത്ത്. ടോം ജോർജ്ജ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഇദ്ദേഹം നിർമ്മിച്ച അകലെ എന്ന ചലച്ചിത്രം മികച്ച ചിത്രത്തിനുള്ള 2004-ലെ സംസ്ഥാനചലച്ചിത്ര അവാർഡും[1] ദേശീയ ചലച്ചിത്ര അവാർഡും[2] നേടിയിട്ടുണ്ട്.
സംവിധായകൻ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ടോം ജോർജ്ജ് പ്രശസ്തനാണ്. അകലെ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്നിവയാണ് ടോം ജോർജ്ജ് നിർമ്മിച്ച പ്രധാന മലയാള ചലചിത്രങ്ങൾ. ഗാന്ധി പാർക്ക് എന്ന ഹോളിവുഡ് സിനിമ സംവിധാനം[3] ചെയ്തത് ടോം ജോർജ്ജാണ്. ബ്ലാക്ക്, ഫിംഗർ പ്രിന്റ്, ഔട്ട് ഓഫ് സിലബസ്, എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്[4].
ജനനം 1970ൽ പാലക്കാട്. മാതാപിതാക്കൾ. കെ.എം. ജോർജ്ജ്, ചിന്നമ്മ ജോർജ്ജ്. സ്കൂൾ, കോളേജ് വിദ്യാഭ്യാസം കേരളത്തിൽ പൂർത്തിയാക്കിയ ശേഷം ന്യൂ യോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അക്കൗണ്ടിങ്ങിൽ ബിരുദം, കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ. എന്നിവ പൂർത്തിയാക്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനു പുറമേ ന്യൂയോർക്കിൽ അക്കൗണ്ടൻസി സ്ഥാപനവും നടത്തുന്നുണ്ട്. [5]
നിർമ്മാതാവ് എന്ന നിലയിലാണ് ടോം ജോർജ്ജ് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. അകലെ എന്ന ശ്യാമപ്രസാദ് ചിത്രമാണ് അദ്ദേഹം ആദ്യം[അവലംബം ആവശ്യമാണ്] നിർമ്മിച്ചത്. മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് പുറമേ നിരവധി മറ്റ് നിരവധി അവാർഡുകളും അകലെ കരസ്ഥമാക്കി. സിനിമാ നിർമ്മാണത്തിനു പുറമേ ചില ചിത്രങ്ങളിൽ ചെറിയ റോളുകളിൽ അഭിനയിക്കുകയും ചില ടിവി സീരിയലുകൾ നിർമ്മിക്കുകയും ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഗാന്ധി പാർക്ക്[6] എന്ന ഹോളിവുഡ് സിനിമയിലൂടെ സംവിധാനരംഗത്തേക്കും കടന്നു.