ഒരു അമേരിക്കൻ ബാലസാഹിത്യ പുസ്തക പരമ്പരയാണ് ടോം സ്വിഫ്റ്റ് (Tom Swift). ഇത് ഒരു ശാസ്ത്രസാഹിത്യ സാഹസിക നോവൽ പരമ്പരയാണ്. ടോം സ്വിഫ്റ്റ് എന്നു തന്നെയാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തിന്റെ പേര്. 1910 ൽ പരമ്പരയിലെ ആദ്യ പുസ്തകം പ്രസിദ്ധികരിച്ച് കൊണ്ടാണ് പരമ്പരയുടെ തുടക്കം. ഇപ്പോൾ ഈ പരമ്പരയിൽ 100ൽ കൂടുതൽ പുസ്തകങ്ങൾ ഉണ്ട്. പ്രശസ്ത ബാലസാഹിത്യ കർത്താവായ എഡ്വേർഡ് സ്ട്രേറ്റ്മെയർ ആണ് ഈ പരമ്പരയുടെ സ്രഷ്ടാവ്. ഇതിലെ നോവലുകൾ പല എഴുത്തുകാരും എഴുതിയതാണ്, എന്നാൽ മിക്കപുസ്തകങ്ങളും എഴുതപ്പെട്ടതിന്റെ അംഗീകാരം "വിക്ടർ ആപ്പിൾടൺ" എന്ന ഒരു തൂലികാനാമത്തിനാണ്. രണ്ടാം പരമ്പരയിലെ 33 വാല്യങ്ങളിലും എന്ന തൂലികാ വിക്ടർ ആപൽടൺ II എന്ന തൂലികാനാമമാണ് സ്രഷ്ടാവ് ഉപയോഗിക്കുന്നത്. ഈ പരമ്പരയിലെ പുസ്തകങ്ങൾ പൊതുവേ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ വിവരിക്കുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
എക്കാലത്തേയും മികച്ച വിൽപന വിജയം കരസ്ഥമാക്കിയിട്ടുള്ള പുസ്തക പരമ്പരകളിൽ ഒന്നായ ടോം സ്വിഫ്റ്റ് മറ്റു പലഭാഷകളിലേക്കും പരിഭാഷചെയ്തിച്ചുണ്ട്. ലോകവ്യാപകമായി 30 ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ടോം സ്വിഫ്റ്റ് പരമ്പരയ്ക്ക് ടെലിവിഷൻ ആവിഷക്കാരം ഉണ്ടായിട്ടുണ്ട്.
സ്റ്റീവ് വോസ്നിയാക്ക്, ഐസക് അസിമൊവ് തുടങ്ങിയ പ്രശസ്തർ "ടോം സ്വിഫ്റ്റ്" ഒരു പ്രജോദനമാണെന്ന് പരാമർശിച്ചിട്ടുണ്ട്. ടേസർ എന്ന ഇലക്ട്രോണിക് ആയുധം പോലെയുള്ള നിരവധി കണ്ടുപിടിത്തങ്ങൾ ടോം സ്വിഫ്റ്റിൽ നിന്നും പ്രജോദനം ഉൾക്കൊണ്ടു നിർമ്മിക്കപ്പെട്ടതാണ്. "തോമസ് എ. സ്വിഫ്റ്റ്സ് ഇലക്ട്രിക് റൈഫിൾ" എന്നതിന്റെ ചുരുക്കനാമമാണ് "TASER" [1]