ഇന്ത്യൻ നാഷണൽ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നാൽപ്പത്തഞ്ച് യുവാക്കൾ ഉൾപ്പെട്ട ഒരു സംഘമായിരുന്നു ടോക്കിയോ ബോയ്സ് അഥവാ ടോക്കിയോ കേഡറ്റ്സ്. [1] ഇംപീരിയൽ ജാപ്പനീസ് സൈനിക അക്കാദമി അഥവാ ഇംപീരിയൽ ജാപ്പനീസ് സൈനിക വ്യോമസേന അക്കാദമിയിലേക്ക് ഫൈറ്റർ പൈലറ്റുമാർക്കായുള്ള പരിശീലനം നേടുന്നതിനായി 1944-ൽ ഈ സംഘത്തെ സുഭാഷ് ചന്ദ്ര ബോസ് ജപ്പാനിലേക്ക് അയക്കുകയുണ്ടായി. [2][3] രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിനു ശേഷം യുദ്ധത്തടവുകാരായി ഈ കേഡറ്റുകൾ പിടിക്കപ്പെട്ടെങ്കിലും, 1946-ൽ നടന്ന ഐ.എൻ.എ ട്രയൽസിന്റെ അവസാനത്തോടെ ഇവരെ ജയിലിൽ നിന്നും വിട്ടയയ്ക്കുകയുണ്ടായി. ടോക്കിയോ ബോയ്സ് സംഘത്തിലെ അംഗങ്ങളിൽ പലരും പിന്നീട് ഇന്ത്യൻ സൈന്യത്തിലും ബർമ്മ നാവിക സേനയിലും പാകിസ്താൻ രാജ്യത്തിന്റെ സൈന്യത്തിലും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ എത്തപ്പെട്ടു. [3][4] ചില കേഡറ്റുകൾ സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയായ ജനറൽ ഓഫീസറായും പ്രവർത്തിക്കുകയുണ്ടായി. [4]