ട്രബെക്കുലാർ മെഷ്വർക്ക് | |
---|---|
![]() ഐറിഡിയൽ കോണിന്റെ വിശാലമായ പൊതുവായ കാഴ്ച. (വലുതാക്കിയാൽ, 'ട്രാബെക്കുലാർ ടിഷ്യു' എന്ന പഴയ ലേബൽ ദൃശ്യമാകും) | |
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | reticulum trabeculare sclerae |
MeSH | D014129 |
Anatomical terminology |
കോർണ്ണിയയുടെ അടിവശത്ത്, സീലിയറി ബോഡിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ടിഷ്യു ആണ് ട്രബെകുലാർ മെഷ്‍വർക്ക്. കണ്ണിന്റെ ആൻറീരിയർ ചേമ്പറിൽ നിന്നും അക്വസ് ഹ്യൂമർ ഒഴുകിപ്പോകാൻ സഹായിക്കുന്നത് ട്രബെകുലാർ മെഷ്‍വർക്ക് ആണ്.
സ്പോഞ്ച് പോലെയുള്ള ഈ ടിഷ്യുവിൽ ട്രാബെകുലോസൈറ്റുകൾ നിരത്തിയിരിക്കുന്നു; ഷ്ലെംസ് കനാൽ എന്നറിയപ്പെടുന്ന ഒരു കൂട്ടം ട്യൂബുകളിലേക്ക് അക്വസ് ദ്രാവകം ഒഴുകാൻ ഇത് സഹായിക്കുന്നു.
മെഷ്‍വർക്ക് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, :
യൂവിയോ-സ്ലീറൽ പാത്ത്വേയിലൂടെ അക്വസ് ദ്രാവകം പുറന്തള്ളുന്നതിൽ (5-10% ഈ രീതിയിലാണ്) ട്രബെക്കുലാർ മെഷ്‍വർക്ക് ഒരു ചെറിയ അളവിൽ സഹായിക്കുന്നു. പ്രോസ്റ്റാഗ്ലാൻഡിൻസ് (ഉദാ. സലാറ്റൻ, ട്രവാറ്റൻ) പോലുള്ള ഗ്ലോക്കോമ മരുന്നുകളുടെ ഉപയോഗത്തിലൂടെ യൂവിയോ-സ്ലീറൽ ഒഴുക്ക് വർദ്ധിക്കുന്നു.
മുൻപ് ട്രബെക്കുലാർ മെഷ്‍വർക്ക് ഷ്വാൾബ്സ് ലൈൻ അഗ്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഇത് കോർണിയയിലെ ദുവ പാളിയുടെ തുടർച്ചയായി കണക്കാക്കപ്പെടുന്നു. [2]
ഗ്ലോക്കോമയുടെ ഭൂരിപക്ഷവും ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ വർദ്ധനവ് മൂലമാണ് എന്ന് കരുതപ്പെടുന്നു. വളരെയധികം അക്വസ് ദ്രാവകം ഉൽപാദിപ്പിക്കുമ്പോഴോ അക്വസ് ഒഴുക്ക് കുറയുമ്പോഴോ സമ്മർദ്ദം വർദ്ധിക്കുന്നു. അക്വസിൻറെ ഒഴുക്കിന് കാരണമാണ് ട്രാബെക്കുലർ മെഷ് വർക്ക്. ഈ ഒഴുക്ക് തടസ്സപ്പെടുമ്പോൾ ട്രാബെക്യുലക്ടമി, ട്രാബെകുലോപ്ലാസ്റ്റി അല്ലെങ്കിൽ അക്വസ് ഷണ്ട് പോലുള്ള ശസ്ത്രക്രിയകൾ ആവശ്യമായി വന്നേക്കാം.
{{cite book}}
: Unknown parameter |name-list-format=
ignored (|name-list-style=
suggested) (help)
{{cite journal}}
: Invalid |display-authors=6
(help)