![]() Travis Brooks | ||
Medal record | ||
---|---|---|
Men’s Field Hockey | ||
Representing ![]() | ||
Olympic Games | ||
![]() |
2004 Athens | Team |
![]() |
2008 Beijing | Team |
Champions Trophy | ||
![]() |
2005 Chennai | Team |
![]() |
2007 Kuala Lumpur | Team |
Commonwealth Games | ||
![]() |
2006 Melbourne | Team |
ട്രാവിസ് നീൽ ബ്രൂക്ക്സ് OAM (ജൂലൈ 16, 1980, വിക്ടോറിയ മെൽബൺ) ആസ്ട്രേലിയയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി കായികതാരമാണ്. ഏഥൻസിൽ നടന്ന 2004 ഒളിമ്പിക്സിൽ പുരുഷന്മാരുടെ ദേശീയ ടീമിനൊപ്പം സ്വർണമെഡൽ നേടിയിരുന്നു. 2003 ഫെബ്രുവരി 15 ന് നെതർലന്റിനെതിരായ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിൽ, കാൻബറയിൽ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം നടത്തി. 2004 ജനുവരിയിൽ കൂക്കാബുറാസ് സുൽത്താൻ അസ്ലാൻ ഷാ കപ്പ് ഫൈനലിൽ രണ്ട് ഗോളുകൾ നേടി ജേതാവായി. 2008 ബീജിംഗ് ഒളിമ്പിക്സിൽ ഓസ്ട്രേലിയൻ ടീമിൽ ബ്രൂക്സ് കളിച്ച് വെങ്കലം നേടി .
2008 നവംബറിൽ ട്രേവിസ് ബ്രൂക്ക്സ് ഇന്റർനാഷണൽ ഹോക്കിയിൽ നിന്നും 143 അന്തർദേശീയ ക്യാപ്സുകളുമായി [1]2009 ബീജിംഗ് ഒളിമ്പിക്സിൽ മത്സരിച്ച ശേഷം. വിരമിച്ചു. അദ്ദേഹം ഇപ്പോൾ മെൽബണിൽ താമസിക്കുന്നു, സജീവമായി അവിടുത്തെ പ്രാദേശിക ക്ലബ്ബായ വെവർലി ഹോക്കി ക്ലബിൽ അംഗമാണ്.
2005 ജനുവരി 26 ന് ഏഥൻസ് 2004 ഒളിമ്പിക് ഗെയിംസിൽ കായികരംഗം, ഗോൾഡ് മെഡിലിസ്റ്റ് ആയതിന് ബ്രൂക്ക്സിന് മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ നൽകപ്പെട്ടു. [1]