ഡച്ചിഗാം ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Jammu and Kashmir, ഇന്ത്യ |
Area | 141 km2 |
Established | 1981 |
ജമ്മു-കാശ്മീരിലെ ശ്രീനഗറിലാണ് ഡച്ചിഗാം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണിത് രൂപീകൃതമായത്.
സമുദ്രനിരപ്പിൽ നിന്നും 1700-4300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം 141 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്നു. ഹിമാലയത്തിന്റെ ഭാഗമായ സംസ്കാർ മലനിരകളിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കാശ്മീർ എൽം, പോപ്ലാർ, വില്ലോ, നീല പൈൻ, സിൽവർ ഫിര്‍, ബിർച്ച് തുടങ്ങിയവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ.
ചുവന്ന മാനിന്റെ വർഗത്തില്പ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ ഹാംഗൾ മാനുകളെ ഇവിടെ സംരക്ഷിക്കുന്നു. ഹിമപ്പുലി, കുരങ്ങ്, ഹിമാലയൻ കരിങ്കരടി, ഹിമാലയൻ കസ്തൂർമാൻ തുടങ്ങിയ ജീവികളെയും ഇവിടെ കാണാം. 112-ലധികം ഇനത്തില്പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം