വ്യക്തിവിവരങ്ങൾ | |
---|---|
വിളിപ്പേര്(കൾ) | ദി വാർഹോഴ്‌സ് |
ജനനം | നോട്രെ-ഡാം-ഡു-ലാക്, ക്യൂബെക്ക്, കാനഡ | ജനുവരി 9, 1971
താമസം | ഷെർബ്രൂക്ക്, ക്യൂബെക്, കാനഡ |
ഉയരം | 160 സെ.മീ (5 അടി 3 ഇഞ്ച്) |
ഭാരം | 50 കി.ഗ്രാം (110 lb) |
Sport | |
കായികയിനം | പാരാലിമ്പിക് അത്‌ലറ്റിക്സ് |
Disability class | T54 |
Event(s) | 400 മീറ്റർ – മാരത്തൺ |
Medal record
|
കനേഡിയൻ വീൽചെയർ റേസറാണ് ഡയാൻ റോയ് (ജനനം: ജനുവരി 9, 1971). 1996 നും 2016 നും ഇടയിൽ തുടർച്ചയായി ആറ് പാരാലിമ്പിക്സിലും തുടർച്ചയായി അഞ്ച് ലോക ചാമ്പ്യൻഷിപ്പുകളിലും പങ്കെടുക്കുകയും 2006 ലോക ചാമ്പ്യൻഷിപ്പിൽ മാരത്തോണിൽ സ്വർണ്ണ മെഡൽ ഉൾപ്പെടെ 11 മെഡലുകൾ നേടുകയും ചെയ്തു.[1][2]
2004-ലെ സമ്മർ ഒളിമ്പിക്സിൽ വനിതകളുടെ 800 മീറ്റർ വീൽചെയർ മത്സരം ഉണ്ടായിരുന്നു, അതിൽ റോയ് നാലാം സ്ഥാനത്തെത്തി. 2004 സമ്മർ പാരാലിമ്പിക്‌സിലും പങ്കെടുത്ത അവർ 400 മീറ്റർ, 1500 മീറ്റർ ഓട്ടങ്ങളിൽ വെങ്കല മെഡൽ നേടി.
2008-ലെ സമ്മർ പാരാലിമ്പിക്‌സിൽ റോയിക്ക് തുടക്കത്തിൽ 5000 മീറ്റർ ടി 54 ൽ സ്വർണം ലഭിച്ചു. ആറ് മത്സരാർത്ഥികൾ പെനാൾട്ടിമേറ്റ് ലാപിൽ ഒരു ക്രാഷിൽ ഉൾപ്പെട്ടതിന് ശേഷം ഓസ്‌ട്രേലിയൻ, യുഎസ്, സ്വിസ് ടീമുകളുടെ പ്രതിഷേധത്തെത്തുടർന്ന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി മൽസരം വീണ്ടും നടത്താൻ ഉത്തരവിട്ടു.[3] റീ-റൺ മൽസരത്തിൽ ഒരേ മൂന്ന് അത്‌ലറ്റുകൾക്ക് മെഡലുകൾ നേടാനായെങ്കിലും വ്യത്യസ്തമായ ക്രമത്തിൽ റോയ് രണ്ടാം സ്ഥാനത്തെത്തി.[4]
2009-ൽ ടെറി ഫോക്സ് ഹാൾ ഓഫ് ഫെയിമിൽ റോയ് യെ ഉൾപ്പെടുത്തി.
അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരുമുള്ള എട്ട് മക്കളിൽ ഏഴാമതായ റോയ് തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ക്യൂബെക്കിലെ ലാക്-ഡെസ്-ഐഗൽസിലെ ഒരു ഫാമിൽ ചെലവഴിച്ചു. ഹൈസ്കൂളിൽ പ്രവേശിച്ചുകഴിഞ്ഞതിനുശേഷം, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, ഡൗൺഹിൽ സ്കീയിംഗ്, ടെന്നീസ്, ഹാൻഡ്‌ബോൾ എന്നിവയുൾപ്പെടെ നിരവധി കായിക ഇനങ്ങളിൽ റോയ് താൽപര്യം വളർത്തിയെടുത്തു. പതിനേഴാം വയസ്സിൽ, ഒരു പ്രാദേശിക വാഹനാപകടത്തെ തുടർന്ന് കാലുകൾ ഉപയോഗിക്കാനാവാതെ പോയി. ഇത് അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടസ്സപ്പെടുത്തി.[5] ഏകദേശം 1998 മുതൽ റോയൽ ലെപേജിന്റെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി റോയ് പ്രവർത്തിക്കുന്നു. അവർക്ക് എമിലെ എന്ന ഒരു മകനുണ്ട്.[2]