Dance at Bougival | |
---|---|
കലാകാരൻ | Pierre-Auguste Renoir |
വർഷം | 1883 |
തരം | Oil paint on canvas |
അളവുകൾ | 181.9 by 98.1 സെന്റിമീറ്റർ (71.6 ഇഞ്ച് × 38.6 ഇഞ്ച്) |
സ്ഥാനം | Museum of Fine Arts, Boston |
1883-ൽ ഇമ്പ്രഷനിസ്റ്റ് കലാകാരനായ പിയറി-അഗസ്റ്റെ റെനോയിർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡാൻസ് അറ്റ് ബൊഗിവൽ. (French: La Danse à Bougival[1]) നിലവിൽ ഈ ചിത്രം അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സിലെ ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ശേഖരത്തിൽ കാണപ്പെടുന്നു.[2]"മ്യൂസിയത്തിന്റെ ഏറ്റവും പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്ന്" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. [3]
റിനോയിറിന്റെ രണ്ട് സുഹൃത്തുക്കളായ സുസെയ്ൻ വലഡോൺ, പോൾ ലോട്ട് എന്നിവരെ ഈ ചിത്രത്തിൽ ചിത്രീകരിക്കുന്നു.[3][4] പാരീസിന്റെ മധ്യഭാഗത്ത് നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഫ്രഞ്ച് ഗ്രാമമായ ബൊഗിവാളിലാണ് രംഗപശ്ചാത്തല സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്ലൗഡ് മോനെറ്റ്, ആൽഫ്രഡ് സിസ്ലി, ബെർത്ത് മോറിസോട്ട്, റിനോയർ എന്നിവരുൾപ്പെടെ നിരവധി ഇംപ്രഷനിസ്റ്റുകൾ അവിടെ രംഗങ്ങൾ ചിത്രീകരിച്ചു.
ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്‌ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[5]
റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു.