Dance in the City | |
---|---|
കലാകാരൻ | Pierre-Auguste Renoir |
വർഷം | 1883 |
തരം | Oil paint on canvas |
സ്ഥാനം | Musée d'Orsay, Paris |
ഫ്രഞ്ച് ആർട്ടിസ്റ്റ് പിയറി-അഗസ്റ്റ റെനോയ്ർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡാൻസ് ഇൻ ദി സിറ്റി.[1]1883-ലെ ഈ ചിത്രം പാരീസിലെ മുസീ ഡി ഓർസെ ഓർസെയുടെ ശേഖരത്തിലാണ്.[2]മോഡലും ആർട്ടിസ്റ്റുമായ സൂസെന്നെ വലഡോൺ, റിനോയിറിന്റെ സുഹൃത്ത് പോൾ അഗസ്റ്റെ ലോട്ടെ എന്നിവരാണ് നർത്തകർ.[2][3]
ആർട്ട് ഡീലർ പോൾ ഡ്യുറാൻഡ്-റുവലിന്റെ നിയോഗപ്രകാരം ഡാൻസ് ഇൻ ദി കൺട്രി, ഡാൻസ് അറ്റ് ബൊഗിവൽ എന്നിവയ്ക്കൊപ്പം ഈ ചിത്രം നിർമ്മിക്കപ്പെട്ടു. വ്യത്യസ്ത ചുറ്റുപാടുകളിൽ രണ്ടുപേർ നൃത്തം ചെയ്യുന്ന ഈ മൂന്ന് ചിത്രങ്ങളും വരച്ചത് 1883 ലാണ്. (ഡാൻസ് ഇൻ ദി കൺട്രിയിലെ സ്ത്രീയെ മാതൃകയാക്കിയത് പിന്നീട് റെനോയിറിന്റെ ഭാര്യയായ അലൻ ചാരിഗോട്ടാണ്).[4]
ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്‌ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[5]
റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു.