ഈ ലേഖനത്തിൽ ഒരു പരസ്യം പോലെ എഴുതിയ ഉള്ളടക്കം അടങ്ങിയിരിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഡി.സി. ബുക്സ് | |
---|---|
സ്ഥാപിതം | 1974 |
സ്ഥാപക(ൻ/ർ) | ഡി.സി. കിഴക്കേമുറി |
സ്വരാജ്യം | ഇന്ത്യ |
ആസ്ഥാനം | കോട്ടയം |
ഒഫീഷ്യൽ വെബ്‌സൈറ്റ് | www |
മലയാളത്തിലെ ഒരു പുസ്തകപ്രസിദ്ധീകരണ സ്ഥാപനമാണ് ഡിസി ബുക്‌സ്. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച പ്രസാധകരായ ഡി സി ബുക്‌സിന് അമ്പതോളം പുസ്തകശാലകളാണുള്ളത്. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി സി ബുക്‌സ് കഥ, കവിത, നോവൽ, ബാലസാഹിത്യം, നിഘണ്ടു, ആത്മകഥ, ഓർമ്മക്കുറിപ്പ് തുടങ്ങി എല്ലാ മേഖലകളിലെയും പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നുണ്ട്..[1]
1974 ൽ ആഗസ്റ്റ് 29 ന് സ്വാതന്ത്ര്യസമരസേനാനിയായ ഡി സി കിഴക്കെമുറിയാണ് ഡി സി ബുക്‌സിന് തുടക്കമിട്ടത്. കോട്ടയം ബസേലിയസ് കോളജിനടുത്തുള്ള് എം.ഡി കൊമേഴ്‌സ്യൽ സെന്ററിന്റെ രണ്ടാം നിലയിലെ ഒരു കെട്ടിടത്തിൽ അഡ്വ. എൻ. കൃഷ്ണയ്യർ ഭദ്രദീപം കൊളുത്തി ഡി സി ബുക്‌സ് ഉദ്ഘാടനം ചെയ്തു. 1975 ഏപ്രിൽ 30ന് ഡി സി ബുക്‌സിന്റെ ആദ്യ പുസ്തകം ടി. രാമലിംഗംപിള്ളയുടെ മലയാള ശൈലി നിഘണ്ടു പുറത്തുവന്നു. തുടർന്ന് 1975 ആഗസ്റ്റിൽ ആശാന്റെ പദ്യകൃതികൾ പ്രസിദ്ധീകരിച്ചു.[2] .1975ൽ ബുക് ക്ലബ്ബ് ആരംഭിച്ചു. ഭാരതവിജ്ഞാനകോശം പരമ്പരയാണ് ബുക്ക് ക്ലബ്ബിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്[3].ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു പ്രീ പബ്ലിക്കേഷൻ വ്യവസ്ഥയിൽ 1976 ൽ പ്രസിദ്ധപ്പെടുത്തി. 1977ൽ കറന്റ് ബുക്‌സ്, ഡിസി ബുക്‌സിന്റെ സഹോദര സ്ഥാപനമായി മാറി. മൺമറഞ്ഞവരുടെ ജീവചരിത്രപരമ്പര (160 വാല്യങ്ങൾ) 1980 ൽ പ്രസിദ്ധീകരണം ആരംഭിച്ചു. ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളുടെ സംഗൃഹീത പുനരാഖ്യാനം 'വിശ്വസാഹിത്യമാല' പ്രസിദ്ധപ്പെടുത്തി. ഇന്ത്യൻഭാഷകളിലെ ആദ്യത്തെ ഡെസ്‌ക് എൻസൈക്ലോപീഡിയ അഖിലവിജ്ഞാനകോശം 1988 ൽ പ്രസിദ്ധപ്പെടുത്തി.
വൈക്കം മുഹമ്മദ് ബഷീർ, ജി.ശങ്കരക്കുറുപ്പ്, ഒ.വി.വിജയൻ, മാധവിക്കുട്ടി, എസ്.കെ.പൊറ്റെക്കാട്ട്, ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, എം.ടി വാസുദേവൻ നായർ തുടങ്ങി എല്ലാ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലോകസാഹിത്യത്തിലെ മികച്ച പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയും പ്രസിദ്ധീകരിക്കുന്നു. 1982ൽ നോബൽസമ്മാനം നേടിയ ഗ്രബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ 1984 ൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു.
ഡി സി ബുക്‌സ്, സാധന, ഡി സി ലൈഫ്, ലിറ്റ്മസ്, ഐറാങ്ക്, മാമ്പഴം എന്നിങ്ങനെ ആറ് ഇംപ്രിന്റുകളിലായാണ് ഡി സി ബുക്‌സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഡി സി ബുക്‌സ് എന്ന ഇംപ്രിന്റിൽ ഡി സി ക്ലാസിക്‌സ്, സമ്പൂർണ കൃതികൾ, വിവർത്തന കൃതികൾ, തത്ത്വചിന്ത, നാടകം, തിരക്കഥ, കല, സിനിമ, സംഗീതം, പരിസ്ഥിതി, പഠനം, യാത്രാവിവരണം, ആത്മകഥ, ജീവചരിത്രം, ഓർമ്മ, കഥ, കവിത, നോവൽ, സാഹിത്യനിരൂപണം, ഡിക്ഷ്ണറി, നാടോടിവിജ്ഞാനം, ചരിത്രം, എൻസൈക്ലോപീഡിയ എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.
പോപ്പുലർ പുസ്തകങ്ങൾക്കുള്ള ഇംപ്രിന്റാണ് ലിറ്റ്മസ്. ജനപ്രിയ നോവലുകൾ, തിരക്കഥകൾ, സെലിബ്രിറ്റികളുടെ ഓർമ്മകൾ, ഡിക്ടറ്റീവ് മാന്ത്രിക നോവലുകൾ, കാർട്ടൂൺ-ഫലിത പുസ്തകങ്ങൾ എന്നിവയാണ് ഇതിലെ വിഭാഗങ്ങൾ. മതം, ഭക്തി, പുരാണം, ജ്യോതിഷം, വാസ്തു, ഹസ്തരേഖാശാസ്ത്രം എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് സാധന എന്ന ഇംപ്രിന്റിൽ പ്രസിദ്ധീകരിക്കുന്നത്.
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളാണ് ഡി സി ലൈഫ് എന്ന ഇംപ്രിന്റിലാണ് പ്രസിദ്ധീകരിക്കുന്നത്. സെൽഫ് ഹെൽപ്/സെൽഫ് മാനേജ്‌മെന്റ്, ഓഹരി, വാഹനം, പാചകം, കുടുംബശാസ്ത്രം, മൃഗസംരക്ഷണം, സൗന്ദര്യസംരക്ഷണം, കൃഷി, മനഃശാസ്ത്രം, ലൈംഗിക ശാസ്ത്രങ്ങൾ, ശിശുസംരക്ഷണം, യോഗ എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഈ ഇംപ്രിന്റിലാണ് പ്രസിദ്ധീകരിക്കുന്നത്.
മത്സരപരീക്ഷകൾക്കുള്ള പുസ്തകങ്ങളും കോളജ് - സ്‌കൂൾ റഫറൻസുകളും ഐറാങ്ക് എന്ന ഇംപ്രിന്റ് വഴി പ്രസിദ്ധീകരിക്കുന്നു. കുട്ടികൾക്കുള്ള കഥകൾ, കവിത, നാടകം, നോവൽ, ആക്ടിവിറ്റി ബുക്‌സ്, പോപ്പുലർ സയൻസ് പുസ്തകങ്ങൾ എന്നിവ മാമ്പഴം ഇംപ്രിന്റിലൂടെ പ്രസിദ്ധീകരിക്കുന്നു.
ഇന്ത്യയിൽ പ്രി പബ്ലിക്കേഷൻ വ്യവസ്ഥയിൽ ബൃഹദ്ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന പ്രസാധകർ ഡി സി ബുക്‌സാണ്. ഋഗ്വേദ ഭാഷാഭാഷ്യം, ലോകരാഷ്ട്രങ്ങൾ, വിശ്വസാഹിത്യതാരാവലി, ലോക ഇതിഹാസ കഥകൾ, പതിനെട്ടുപുരാണങ്ങൾ എന്നിവ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ബൃഹദ്പുസ്തകങ്ങളിൽ ചിലതാണ്.
അച്ചടി മികവിനും പ്രസിദ്ധീകരണ മികവിനുമായി സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ വർഷങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ ഡി.സി.ബുക്‌സ് നേടിയിട്ടുണ്ട്.[4]