ഡൂഡിൽ ബഗ് | |
---|---|
സംവിധാനം | ക്രിസ്റ്റഫർ നോലൻ |
നിർമ്മാണം | എമ്മ തോമസ് ക്രിസ്റ്റഫർ നോലൻ സ്റ്റീവ് സ്ട്രീറ്റ് |
രചന | ക്രിസ്റ്റഫർ നോലൻ |
അഭിനേതാക്കൾ | ജെറമി തിയോബാൾഡ് |
സംഗീതം | ഡേവിഡ് ജുല്യാൻ |
ഛായാഗ്രഹണം | ക്രിസ്റ്റഫർ നോലൻ |
ചിത്രസംയോജനം | ക്രിസ്റ്റഫർ നോലൻ |
വിതരണം | N/A സിനിമാ16 |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $1,000 (ചെലവായ കൃത്യം തുക നിശ്ചയമില്ല) |
സമയദൈർഘ്യം | 3 മിനിറ്റ് |
1997-ൽ ക്രിസ്റ്റഫർ നോളൻ എഴുതി സംവിധാനം ചെയ്ത ഷോർട്ട് സൈക്കോളജികൽ ത്രില്ലർ സിനിമ ആണ് ഡൂഡിൽ ബഗ്.[1]
ഒരു അഴുക്ക് പിടിച്ച മുറിയിൽ മനോവിഭ്രാന്തിയും ആകുലതയും ഉള്ള അഴുക്കുപുരണ്ട വേഷധാരിയായ ഒരു യുവാവ് ചെറിയ ജീവിയെ വെപ്രാളത്തോടെ കൊല്ലാൻ ശ്രമിക്കുന്നതാണ് ഈ ഷോർട്ട്ഫിലിംമിൻറെ കഥ.കുറച്ചു നേരത്തിനു ശേഷം മനസ്സിലാക്കാം അയാൾ കൊല്ലാൻ ശ്രമിക്കുന്നത് അയാളുടെ തന്നെ ഒരു ചെറുരൂപത്തെ ആണെന്ന്.അവസാനം അയാൾ തന്റെ ഷൂ ഉപയോഗിച്ച് അതിനെ പിടികൂടുന്നു എന്നാൽ അയാളുടെ വലിയരൂപം അയാൾ ചെയ്ത പ്രവൃത്തിയുടെ ആവർത്തി പോലെ അയാളെപുറകിൽ നിന്നും പിടികൂടുന്നതോടെ ഷോർട്ട്ഫിലിം അവസാനിക്കുന്നു.