Unscented dendrobium | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | D. anosmum
|
Binomial name | |
Dendrobium anosmum Lindl. (1845)
| |
Synonyms[1] | |
|
ഓർക്കിഡേസീ കുടുംബത്തിലെ ഒരു എപ്പിഫൈറ്റിക് ഓർക്കിഡ് ഇനം ആണ് ഡെൻട്രോബിയം അനോസ്മം. ശ്രീലങ്കയിൽ നിന്ന് ന്യൂ ഗ്വിനിയയിലേക്കും ഇന്തോചൈന, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്കും ഈ ഇനം വ്യാപിച്ചിരിക്കുന്നു.[1] 1839-ൽ ഫിലിപ്പീൻസിൽ ലിൻഡ്ലി ഇതിന്റെ സുഗന്ധമുള്ള ഇനത്തെ ആദ്യമായി കണ്ടെത്തിയപ്പോൾ ഡൻട്രോബിയം മാക്രോഫില്ലം എന്ന പേരാണ് അതിനു നല്കിയത്. പിന്നീട് അത് മറ്റ് സ്പീഷീസുകളുടെ പര്യായമായി (homonym ) സൂചിപ്പിക്കുകയും ചെയ്തു. ആറു വർഷം കഴിഞ്ഞ്, സുഗന്ധമില്ലാത്ത ഈ ഇനത്തെ ഫിലിപ്പീൻസിൽ വീണ്ടും കണ്ടെത്തുന്നതു വരെ ബൊട്ടാണിക്കൽ നാമകരണം നടത്തിയിരുന്നില്ല.
മസാങ്‌സാങ്ങ് (overpowering scent), നകകൌമയ് (tiresome) എന്നിവയുടെ ഒരു ടാഗലോഗ് പദം ആയി ഇത് ഫിലിപ്പൈൻസിൽ പ്രാദേശികമായി അറിയപ്പെടുന്നത് സാങ്കുമയ് എന്നാണ്. മറ്റ് പ്രാദേശിക പദങ്ങളിൽ ലാറ്റിഗോ (കുതിരസവാരി) ഉൾപ്പെടുന്നു. ലാറ്റിഗോ നീളമുള്ള ചാഞ്ചാടുന്ന ചൂരലുകളെ സൂചിപ്പിക്കുന്നു. ഈ സസ്യം പൂവിടുമ്പോൾ ഇതിന്റെ ഇലപൊഴിയുന്നു.