ഡേവിഡ് റീഡിങ് ക്രാതോൾ (ജനിച്ചത് മേയ് 14, 1921[1] - മരണം: ഒക്ടോബർ 13, 2016) അമേരിക്കൻ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനായിരുന്നു. മിച്ചിഗൻ സ്റ്റേറ്റ് സർവ്വകലാശാലയിലെ ബ്യൂറോ ഓഫ് എജൂക്കേഷണൽ റിസർച്ചിന്റെ ഡയറക്ടർ ആയിരുന്നു. അമേരിക്കൻ ഏജൂക്കേഷണൽ റിസർച്ച് അസ്സോസിയേഷന്റെ മുൻ പ്രസിഡന്റ് ആയിരുന്നു, അവിടെ അദ്ദേഹം അനേകം പദവികൾ നിർവ്വഹിച്ചിട്ടുണ്ട്. ഐസ്റ്റേൺ റീജനൽ ഇൻസ്റ്റിട്യൂട്ട് ഫോർ എജ്യൂക്കേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ റീജനൽ ചെയർമാനും യു എസ് ഒ ഇ യുടെ ബ്യൂറോ ഓഫ് റിസർച്ചിന്റെ റിസർച്ച് അഡ്വൈസറി കമ്മിറ്റിയുടെ മെംബറും ആയിരുന്നു
പ്രമുഖ വിദ്യാഭ്യാസ ചിന്തകനായിരുന്ന ബെഞ്ചമിൻ ബ്ലൂം മിന്റെ കൂടെ പഠിക്കുമ്പോൾ ടാക്സോണമി ഓഫ് എജ്യൂക്കേഷണൽ ഒബ്ജക്ടീവ്സ് എന്ന ഗ്രന്ഥത്തിന്റെ സഹ എഴുത്തുകാരനായിരുന്നു, ഇതുപോലെ അനേകം വിദ്യാഭ്യാസ സംബന്ധിയായ പുസ്തകങ്ങൾ എഡിറ്റു ചെയ്യുകയും മറ്റുള്ളവരുടെ കൂടെ എഴുതുകയും ചെയ്തു.സിറാക്യൂസ് സർവ്വകലാശലായുടെ ഹന്നാ ഹാമോണ്ട് പ്രൊഫസ്സർ ഓഫ് എജൂക്കേഷൻ ആയിരുന്നു.
ഡേവിഡ് ക്രാതോൾ 2016 ഒക്ടോബർ 13നു മരിച്ചു.[2]