ഡേവിഡ് പി. ആൻഡേഴ്സൺ

David P. Anderson
ജനനം1955 (വയസ്സ് 69–70)
കലാലയംWesleyan University
University of Wisconsin, Madison
അറിയപ്പെടുന്നത്Volunteer computing
പുരസ്കാരങ്ങൾNSF Presidential Young Investigator Award
IBM Faculty Development Grant
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer science
സ്ഥാപനങ്ങൾUniversity of California, Berkeley
പ്രബന്ധംA Grammar Based Methodology for Protocol Specification and Implementation (1985)
ഡോക്ടർ ബിരുദ ഉപദേശകൻLawrence Landweber
ഡോക്ടറൽ വിദ്യാർത്ഥികൾShin-Yuan Tzou, Ramesh Govindan

ഡേവിഡ് പി. ആൻഡേഴ്സൺ (ജനനം 1955) ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ സ്പേസ് സയൻസസ് ലബോറട്ടറിയിലെ ഒരു അമേരിക്കൻ ഗവേഷണശാസ്ത്രജ്ഞനും ഹൂസ്റ്റൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ സഹപ്രൊഫസറുമാണ്. ആൻഡേഴ്സൺ SETI@home, BOINC, Bossa, Bolt എന്നീ സോഫ്റ്റ്‌വെയർ പദ്ധതികൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

[തിരുത്തുക]

വെസ്ലിയൻ സർവ്വകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിഎ അദ്ദേഹം കരസ്തമാക്കിയിട്ടുണ്ട്. വിസ്കോൺസിൻ- മാഡിസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും എംഎസ്ഇയും പിഎച്ച്ഡി ഡിഗ്രി അദ്ദേഹം കരസ്ഥമാക്കി. ബിരുദവിദ്യാലയത്തിലായിരിക്കുമ്പോൾ കമ്പ്യൂട്ടർ ഗ്രാഫിക്സിനെക്കുറിച്ച് 4 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. [1]

1985 മുതൽ 1992 വരെ യുസി ബെർക്ക്ലി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ അദ്ദേഹം സഹപ്രൊഫസറായിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന് എൻഎസ്എഫ് പ്രസിഡഞ്ച്യൽ യംഗ് ഇൻവെസ്റ്റിഗേറ്റർ, ഐ‌ബിഎം ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പുരസ്ക്കാരങ്ങൾ ലഭിച്ചു. ഈ കാലയളവിൽ അദ്ദേഹം ചെയ്ത ഗവേഷണപദ്ധതികൾ:

  • FORMULA, ഒരു സമാന്തര പ്രോഗ്രാമിംഗ് ഭാഷയും കമ്മ്പ്യൂട്ടർ സിസ്റ്റത്തിനുള്ള ഒരു റൺടൈം സിസ്റ്റം [2]
  • DASH,ഡിജിറ്റൽ ഓഡിയോയേയും വിഡിയോയേയും പിന്തുണയ്ക്കുന്ന വിതരണം ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.[3]
  • Continuous Media File System (CMFS), ഡിജിറ്റൽ ഓഡിയോയ്ക്കും വിഡിയോയ്ക്കും വേണ്ടിയുള്ള ഒരു ഫയൽ സിസ്റ്റം [4]
  • Comet, ഡിജിറ്റൽ ഓഡിയോയ്ക്കും വിഡിയോയ്ക്കും വേണ്ടിയുള്ള ഒരു I/O സെർവ്വർ [5]

അവലംബം

[തിരുത്തുക]
  1. [1] Hidden Line Elimination in Projected Grid Surfaces
  2. [2] Formula: a programming language for expressive computer music
  3. [3] The DASH Project: an Overview
  4. [4] A File System for Continuous Media
  5. [5] A Continuous Media I/O Server and its Synchronization Mechanism