ഡോക്ടർ പശുപതി | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | സാഗാ ഫിലിംസ് |
രചന | രഞ്ജി പണിക്കർ |
അഭിനേതാക്കൾ | ഇന്നസെന്റ് റിസബാവ ജഗതി ശ്രീകുമാർ ജഗദീഷ് കുതിരവട്ടം പപ്പു പാർവ്വതി |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
വിതരണം | സാഗാ ഫിലിംസ് |
റിലീസിങ് തീയതി | 1990 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡോക്ടർ പശുപതി. റിസബാവ അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു[1] ഇത്. സാഗാ ഫിലിംസ് നിർമ്മാണം ചെയ്ത് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജിപണിക്കർ ആണ്.
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.