കർണാടകയിലെ ഒരു പ്രധാന ജനപ്രിയ ഡ്രം ഡാൻസാണ് ഡോൽ കുനിത. [1] [2] സംഗീതാലാപനത്തോടൊപ്പം, അതിശയകരമായ വൈവിധ്യവും, അവതരണത്തിലെ സങ്കീർണ്ണതയും ഈ കലാരൂപത്തിൽ ഒത്തുചേരുന്നു. [3] പ്രധാനമായും കർണാടകയിലെ കുറുഗ ഗൗഡന്മാർ ആരാധിച്ചിരുന്ന ബലേശ്വര അല്ലെങ്കിൽ വീരലിംഗേശ്വരന് ചുറ്റും പ്രാർത്ഥന ഉരുവിട്ടുകൊണ്ട് നൃത്തം ചവിട്ടുന്നതാണ് ഇതിന്റെ അവതരണ രീതി. [4] ഈ നൃത്തരൂപം ഒരേസമയം വിനോദവും ആത്മീയും കൂടിച്ചേരുന്നതാണെന്ന് പറയാം. നൃത്തത്തിന് ഒരു ഡസനോളം കലാകാരന്മാരാണ് സാധാരണ ഉണ്ടാകാറുള്ളത്. പശ്ചാത്തലത്തിൽ തല, തപ്പാടി, കാഹളം, ഗോങ്, ഫ്ലൂട്ട് തുടങ്ങി വ്യത്യസ്തമായ വാദ്യങ്ങൾ ഉപയോഗിക്കാറുണ്ട്. [5] [6]