The Drugs and Cosmetics Act, 1940 | |
---|---|
![]() | |
Parliament of India | |
An Act to regulate the import, manufacture, distribution and sale of drugs and cosmetics. | |
സൈറ്റേഷൻ | Act No. 23 of 1940 |
ബാധകമായ പ്രദേശം | India |
Date passed | 10 April 1940 |
ഭേദഗതികൾ | |
see amendments | |
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ |
മരുന്നുകളുടെ ഇറക്കുമതി, ഉല്പാദനം, വിതരണം എന്നിവ നിയന്ത്രിക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ നിയമമാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ്, 1940.[1] ഇന്ത്യയിൽ വിറ്റഴിക്കുന്ന മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും സുരക്ഷിതവും ഫലപ്രദവും രാജ്യത്തെ ഗുണനിലവാര നിബന്ധനകൾക്ക് അനുയോജ്യവും ആണെന്ന് ഉറപ്പു വരുത്തുകയാണ് നിയമത്തിന്റെ പ്രാഥമിക ഉദ്ദേശ്യം.[2] ഇതിനോട് അനുബന്ധമായുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിൿസ് റൂൾസ്, 1945 വിവിധ ഷെഡ്യൂളുകൾക്ക് കീഴിൽ മരുന്നുകളുടെ വർഗ്ഗീകരണവും, ഓരോ ഷെഡ്യൂളിലെയും മരുന്നുകളുടെ സംഭരണം, വിൽപ്പന, പ്രദർശനം, മരുന്നു കുറിപ്പ് എന്നിവയെ സംബന്ധിക്കുന്ന നിബന്ധനകൾ ഉൾക്കൊള്ളുന്നു.[3]
തുടക്കത്തിൽ ഡ്രഗ് ആക്റ്റ് എന്ന് അറിയപ്പെട്ടിരുന്ന ഈ നിയമം 1940 ഇൽ പാസാക്കപ്പെട്ടു.1930 ഇൽ രൂപീകരിച്ച ചോപ്ര കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ആദ്യ നിയമം തയ്യാറാക്കിയത്. അനുബന്ധമായ ഡ്രഗ് റൂളുകൾ 1945 ഇൽ പാസാക്കി. 1940 ന് ശേഷം ഒട്ടേറെ ഭേദഗതികൾക്ക് വിധേയമാവുകയും ഇപ്പോൾ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ്,1940 എന്ന് അറിയപ്പെടുകയും ചെയ്യുന്നു.
രോഗനിർണയം, ചികിത്സ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ വിഭിന്നമായ തരം വസ്തുക്കൾ ഈ നിയമത്തിലെ മരുന്ന്(ഡ്രഗ്) എന്ന നിർവചനത്തിൽ ഉൽപ്പെടുന്നു. സൗന്ദര്യവർദ്ധക വസ്തു(കോസ്മെറ്റിക്) എന്ന് നിയമത്തിൽ പറയുന്നത് മനുഷ്യശരീരത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനോ ശുദ്ധിയാക്കുന്നതിനോ ആയി ഉപയോഗിക്കുന്ന ഉല്പന്നം എന്ന അർത്ഥത്തിലാണ്. എന്നാൽ സോപ്പുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 1964 ഇൽ ആയുർവേദ, യുനാനി മരുന്നുകളെക്കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്തു.
ഈ നിയമത്തിന്റെ സെക്ഷൻ 16 മരുന്നുകളുടെ ഗുണനിലവാരത്തിന്റെ മാനദണ്ഡങ്ങൾ നിർവചിക്കുന്നു. സെക്ഷൻ 17 മിസ്ബ്രാൻഡിംഗ് നിർവചിക്കുന്നു. ഒരു മരുന്ന് മിസ്ബ്രാൻഡ് ചെയ്യപ്പെട്ടതാണ് എന്നു പറയുന്നത് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ രോഗശമനശേഷി അവകാശപ്പെടുമ്പോഴാണ്. അത്തരം മരുന്നുകളുടെ ഉല്പാദനം നിർത്തിവെക്കാൻ സെക്ഷൻ 18 അനുസരിച്ച് ഉല്പാദകനോട് ആവശ്യപ്പെടാവുന്നതാണ്. വ്യാജവും മായം കലർന്നതുമായ മരുന്നുകളെക്കുറിച്ചാണ് സെക്ഷൻ 27. മരുന്നിന്റെ ഘടകങ്ങൾ ലേബലിൽ അച്ചടിച്ചിരിക്കണമെന്ന് ഈ നിയമം നിബന്ധന ചെയ്യുന്നു.
ഡ്രഗ് ഇൻസ്പെടറുടെ അധികാരങ്ങൾ സെക്ഷൻ 22 ഇലും പരിശോധനാ സമയത്ത് ഇൻസ്പെക്ടർമാർ പിന്തുടരേണ്ടുന്ന കർശനമായ നടപടിക്രമങ്ങളെക്കുറിച്ച് സെക്ഷൻ 23 ഇലും വിവരിക്കുന്നു.[4]
ക്ലിനിക്കൽ ട്രയലുകളെ സംബന്ധിച്ച നിബന്ധനകൾ ലംഘിക്കുന്നതിന് പ്രത്യേക ശിക്ഷ ഈ നിയമത്തിൽ നിർദ്ദേശിച്ചിട്ടില്ല. PATH(Programme for Appropriate Technology in Health) എന്ന സംഘടന ആന്ധ്ര പ്രദേശിലും ഗുജറാത്തിലും ഉള്ള ആദിവാസി പെൺകുട്ടികൾക്കിടയിൽ എച്ച് പി വി(ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ പരീക്ഷണങ്ങൾ നിയമം ലംഘിച്ചുകൊണ്ട് നടത്തിയിരുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ ആയിരുന്നു ഇത് നടന്നത്. നിയമത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ഈ സംഘടനകൾക്ക് പിഴ വിധിക്കാൻ സാധിച്ചിട്ടില്ല. നിയമത്തിൽ വ്യക്തമായ പിഴ ഇല്ലാത്തതു കൊണ്ട് വാക്സിൻ പരീക്ഷണം നിർത്തിവെക്കാൻ മാത്രമേ കഴിയൂ എന്ന് 2015 ഏപ്രിൽ 17 ന് ഗവണ്മെന്റ് സുപ്രീം കോടതിയെ അറിയിച്ചു.[5]
{{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help)