ജലം തടഞ്ഞു നിറുത്തുന്നതിനുവേണ്ടി അരുവികൾ, നദികൾ തുടങ്ങിയവയ്ക്ക് കുറുകെ ഉണ്ടാക്കുന്ന നിർമ്മാണമാണ് തടയണ. ആവശ്യകത, ജലസ്രോതസ്സിന്റെ തരം എന്നിവയെ അടിസ്ഥാനമാക്കി തടയണകളുടെ നിർമ്മാണത്തിലും വൈവിദ്ധ്യം കാണുന്നു.
താൽക്കാലിക തടയണ: കുറഞ്ഞ കാലത്തേക്കുള്ള ജലസംഭരണത്തിനായി നിർമ്മിക്കുന്നവ. മരം, മണ്ണ്, മണൽച്ചാക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത്തരം താൽക്കാലിക നിർമ്മാണം നടത്തുന്നത് [1]
സ്ഥിരം തടയണ : എല്ലാക്കാലത്തേക്കുമുള്ള ജല സംഭരണിയായി നിർമ്മിക്കുന്നു. കല്ല്, കോൺക്രീറ്റ് എന്നിവ നിർമ്മാണ വസ്തുക്കളായി ഉപയോഗിക്കുന്നു.