![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
തരുണി സച്ച്ദേവ് | |
---|---|
![]() | |
ജനനം | 1998 july 3 [1] | ജൂലൈ 3, 1998
മരണം | മേയ് 14, 2012 ജോംസോങ്ങ്, നേപ്പാൾ | (പ്രായം 13)
തൊഴിൽ | ബാലതാരം |
സജീവ കാലം | 2003–2012 |
ഇന്ത്യൻ ചലച്ചിത്ര-പരസ്യ ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ പ്രധാനവേഷം ചെയ്ത പാ എന്ന ചിത്രത്തിലും നിരവധി പരസ്യചിത്രകളിലും അഭിനയിച്ചിട്ടുണ്ട്.
Year | Film | Co-stars | Director | Role | Language | Notes | |
---|---|---|---|---|---|---|---|
2003 | കോയി മിൽ ഗയ | ഋത്വിക് റോഷൻ | രാകേഷ് റോഷൻ | ഹിന്ദി | |||
2004 | വെള്ളിനക്ഷത്രം | പൃഥ്വിരാജ് | വിനയൻ | അമ്മുക്കുട്ടി | മലയാളം | ഭയാനക വേഷം | |
2004 | സത്യം | പൃഥ്വിരാജ്, പ്രിയാമണി | വിനയൻ | ചിന്നുക്കുട്ടി | മലയാളം | ||
4 ദേശീയപുരസ്കാരങ്ങൾ ചലച്ചിത്രത്തിന് ലഭിച്ചു. |
2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തിൽ കൊല്ലപ്പെട്ടു.[2]