Tarumanagara | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
358–669 | |||||||||||||
The territory of Tarumanagara | |||||||||||||
തലസ്ഥാനം | Sundapura (near Tugu, Jakarta and Bekasi) | ||||||||||||
പൊതുവായ ഭാഷകൾ | Sundanese, Sanskrit | ||||||||||||
മതം | Hinduism, Buddhism, Animism, Sunda Wiwitan | ||||||||||||
ഗവൺമെൻ്റ് | Monarchy | ||||||||||||
ചരിത്രം | |||||||||||||
• സ്ഥാപിതം | 358 | ||||||||||||
• Sriwijaya invasion in 650 | 669 | ||||||||||||
| |||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Indonesia |
തരുമനഗര അല്ലെങ്കിൽ തരുമ സാമ്രാജ്യം അല്ലെങ്കിൽ തരുമ ആദ്യകാല സുന്ദാനീസ് ഇന്ത്യൻ സാമ്രാജ്യം ആയിരുന്നു. അവരുടെ ഭരണകൂടത്തിലെ അഞ്ചാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന പൂർണവർമൻ ജാവ ദ്വീപിലെ ഏറ്റവും പുരാതന ലിഖിതങ്ങൾ നിർമ്മിച്ചു. ആധുനിക ജക്കാർത്തയിൽ നിന്നും വളരെയടുത്താണ് ഈ പ്രദേശം സ്ഥിതിചെയ്തിരുന്നത്. ടാഗു ലിഖിതം അനുസരിച്ച് പൂർണവർമൻ കഖുംഗ് നദിയുടെ ഗതി മാറ്റിമറിച്ച ഒരു കനാൽ നിർമ്മിച്ചു. കൃഷിയും കുടിയേറ്റവും നടത്തുന്നതിനായി ഒരു തീരപ്രദേശത്തെ വറ്റിച്ചു. അദ്ദേഹത്തിൻറെ ലിഖിതങ്ങളിൽ പൂർണവർമൻ വിഷ്ണുവുമായി സ്വയം ബന്ധപ്പെട്ടിരിക്കുന്നു. ബ്രാഹ്മണർക്ക് മതപരമായ ചടങ്ങുകൾക്ക് ഹൈഡ്രോളിക് പ്രോജക്ട് സുരക്ഷിതത്വം നൽകി.[1] പടിഞ്ഞാറൻ ജാവ മേഖലയിൽ CE 358-669 നും ഇടയിൽ നിലനിന്നിരുന്നതായും വിശ്വസിക്കുന്നു. ഇന്നത്തെ ബോഗോർ, ബേക്കസി, ജക്കാർത്ത, എന്നിവയ്ക്ക് ഏകദേശം ആധുനിക ഗ്രേറ്റർ ജക്കാർത്ത മേഖലയോട് സാമ്യമുള്ളതാണ് തരുമനഗര എന്നും വിശ്വസിക്കുന്നു.
തരുമനഗരയുടെ ആദ്യകാലത്തെ അറിയപ്പെടുന്ന രേഖകളാണ് ശിലാ ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.[2]ശിലാ ലിഖിതങ്ങളെ ഇൻഡോനേഷ്യയിൽ പ്രസസ്തി എന്നുവിളിക്കുന്നു. പടിഞ്ഞാറൻ ജാവ മേഖലയിൽ തരുമനഗര കാലഘട്ടത്തിൽ നിന്നുള്ള ശിലാ ലിഖിതങ്ങൾ കണ്ടെത്തുകയുണ്ടായി.
1863-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് ശിലാലിഖിതത്തിൻറെ വലിയൊരു ശില സിയാംപീക്കു സമീപം ബുയിറ്റെൻസോർഗിൽ (ബോഗർ) നിന്നും അധികം ദൂരെയല്ലാതെ കണ്ടെടുത്തു. സിസാഡേൻ നദിയുടെ പോഷകനദിയായ സിയാറൂട്ടെയ്ൻ നദീതടത്തിൽ നിന്നും ശിലാലിഖിതങ്ങൾ കണ്ടെത്തിയിരുന്നു. ഇത് വെങ്കി അക്ഷരങ്ങളിലും സംസ്കൃതഭാഷയിലും എഴുതിയിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ സിയാറൂട്ടെയ്ൻ ലിഖിതം ഇന്നും അറിയപ്പെടുന്നു. (ഇന്ത്യൻ പല്ലവ കാലത്താണ് ഇത് ഉപയോഗിച്ചത്) രാജ്യത്തിന്റെ പേര് "തരുമനഗര" എന്ന് വ്യക്തമാക്കുന്ന ഏറ്റവും ആദ്യകാല ലിഖിതമാണിത്.[3]:15 ഏറ്റവും പ്രസിദ്ധനായ തരുമനഗര രാജാവിനെ ഈ ശിലാലിഖിതം രേഖപ്പെടുത്തുന്നു.
"The powerful illustrious and brave King, the famous Purnawarman (of the) Tarumanagara (kingdom) whose (print of the) foot soles are the same (as those of) God Vishnu."
Ciaruteun inscription.[3]:15
സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രസസ്തി കെബൺ കോപ്പി I, തെലാപ്പക് ഗഡ്ജ കല്ലും രണ്ട് വലിയ ആനയുടെ പാദങ്ങൾ കൊത്തുപണി ചെയ്തിരിക്കുന്നു. ഐരാവതം എന്ന ആനയുടെ കാൽപ്പാദങ്ങൾ (ഇന്ദ്രൻ സവാരി ചെയ്യാൻ ഉപയോഗിച്ചിരുന്ന ആന) തരുമനഗര രാജാവിൻറേതായിരുന്നു എന്ന് ലിഖിതങ്ങളിൽ വായിക്കുന്നു. പൂർണവർമൻ രാജാവിന്റെയും അദ്ദേഹത്തിന്റെ തരുമനഗര സാമ്രാജ്യത്തിന്റെയും സാന്നിദ്ധ്യത്തെക്കുറിച്ച് മാത്രം ലിഖിതങ്ങളിൽ കാണുന്നു. ചരിത്രപരമായ ചൈനീസ് ഉറവിടങ്ങളുമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള മേഖലയിൽ തരുമനഗരത്തിൻറെ വിപുലീകൃത വ്യാപാരവും നയതന്ത്രബന്ധവും വ്യാപിപ്പിച്ചിരുന്നു.
528 മുതൽ 669 വരെയുള്ള കാലയളവിൽ തരുമനഗരയിൽ നിന്ന് ചൈനീസ് ദർബാറിലേക്ക് അവരുടെ എംബസി അയച്ചു. [4]:105 സുയി രാജവംശത്തിന്റെ കാലഘട്ടത്തിലാണ് ഈ രാജ്യം പരാമർശിക്കപ്പെടുന്നത്. ടു ലോ-മോ രാജാവിന്റെ (Taruma) രാജാവ് 528 ലും 535 ലും ചൈനയിൽ നയതന്ത്ര ദൌത്യസംഘത്തെ അയച്ചിരുന്നു. രാജ്യം ചൈനയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 666-ലും 669-ലും താങ് രാജവംശത്തെക്കുറിച്ചുള്ള വിവരണങ്ങൾ ടു-ലോ-മായുടെ ദൂതന്മാർ ടാങ് ദർബാർ സന്ദർശിച്ചു.[5]:54
പാശ്ചാത്യ ജാവ മേഖലയിലെ നാലാം നൂറ്റാണ്ടിലെ പല ലിഖിതങ്ങളിലും തരുമനാഗര എന്ന പേര് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് ചരിത്രരേഖ "ടു ലോ-മാ, ടു -ലോ-മോ" എന്ന പേരിൽ ചൈനീസ് ഭാഷയിൽ തരുമനഗരയുടെ ചൈനീസ് ഉച്ചാരണം നിർവ്വചിക്കുന്നു. തരുമാനാഗര എന്നാൽ തരുമ സാമ്രാജ്യം എന്നാണർത്ഥം. "തരുമ " എന്ന പേര് വെസ്റ്റ് ജാവയിലെ സിതാറും നദിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. സുഡാനീസ് ഭാഷയിൽ സി എന്നാൽ വെള്ളം അല്ലെങ്കിൽ നദി, താരും നീലം ചെടിയെന്നുമാണറിയപ്പെടുന്നത്. ഇൻഡിഗോ ഡൈയിംഗ് പിഗ്മെന്റ് സൃഷ്ടിക്കുന്നതിനാവശ്യമായ ഇൻഡിഗോ പ്ലാന്റിന്റെ പ്രാദേശിക നാമം താരും ആണ്.[6]
{{cite web}}
: CS1 maint: unrecognized language (link)