താക്കു മിക്കി (Taku Miki) എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന തൊമിത മിക്കി (Tomita Miki) ഒരു ജാപ്പനീസ് കവിയും നോവലിസ്റ്റുമായിരുന്നു. താക്കു മിക്കി 1935 മെയ് 13 ന് ടോക്കിയോയിൽ ജനിച്ചു. മഞ്ചുക്കുവോ എന്ന സ്ഥലത്താണ് ജീവിച്ചത്. 1946 ൽ ജപ്പാനിലേക്കു തിരിച്ചുവന്നു. 1959ൽ വസേദ സർവകലാശാലയിൽ നിന്ന് റഷ്യൻ സാഹിത്യത്തിൽ ബിരുദം നേടി. കോളേജ് വിദ്യാഭ്യാസകാലത്തു ബങ്കാക്കു സോഷിക്കി എന്ന മാഗസിനിൽ നിരൂപണങ്ങളും കവിതകളും എഴുതിയിരുന്നു.
ടോക്കിയോ ഗോസെൻ സഞ്ജി(3 AM in Tokyo - 1966), ഹോറോബിത കുനി നോ താബി(Travels in a Ruined country- 1969), ഹൊഗേകി നൊ അതൊ ദേ(After the Bombardment - 1973) എന്നിവയാണ് മിക്കിയുടെ പ്രമുഖകൃതികൾ
"Face à Google, la résistance s'organise partout". Courrier International (in French). 19 November 2009. Retrieved 31 December 2010.