താനിയ ബ്രുഗുവേര | |
---|---|
ജനനം | Tania Brugueras 1968 (വയസ്സ് 56–57) Havana, Cuba |
കലാലയം | Instituto Superior de Arte, School of the Art Institute of Chicago |
അവാർഡുകൾ | Guggenheim Fellowship (1998), Prince Claus Prize (2000) |
വെബ്സൈറ്റ് | http://www.taniabruguera.com |
ക്യൂബൻ പ്രതിഷ്ഠാപന കലാകാരിയാണ് താനിയ ബ്രുഗുവേര (ജനനം : 1968) ന്യൂയോർക്കിലും ഹവാനയിലുമായി ജീവിക്കുന്ന താനിയ നിരവധി അന്തർദേശീയ കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മ്യൂസിയം ഓഫ് മോഡേൺ ആർട്ടും ബ്രോങ്സ് മ്യൂസിയം ഓഫ് ആർട്സും ഹവാന ദേശീയ മ്യൂസിയവും(മ്യൂസിയോ നാഷണൽ ദെ ബെല്ലാസ് ആർട്സ് ദെ ലാ ഹവാന) ഉൾപ്പെടെ നിരവധി കലാകേന്ദ്രങ്ങളിലെ സ്ഥിരം ശേഖരങ്ങളിൽ താനിയയുടെ സൃഷ്ടികളുണ്ട്.
അധികാരവും അതിന്റെ നിയന്ത്രണത്തിന്റെ പ്രശ്നങ്ങളുമാണ് താനിയയുടെ രചനകളുടെ കേന്ദ്ര പ്രമേയം. ക്യൂബൻ ചരിത്രത്തിലെ നിരവധി സംഭവങ്ങളെ അവരുടെ രചനകൾ ചോദ്യം ചെയ്യുന്നുണ്ട്.[1] അഭയാർത്ഥി പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി ബ്രുഗുവേര, 18 ഡിസംബർ 2011 ന് ഒരു പ്രചാരണപ്രവർത്തനം ആരഭിച്ചു.
ഫിഡൽ കാസ്ട്രോ മന്ത്രി സഭയിലംഗമായിരുന്ന മിഗുവൽ ബ്രുഗേരാസിന്റെ മകളാണ്.[2]
നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന അച്ഛനോടൊപ്പം പാരീസ് (1973–1974), ലെബനൺ (1974–1977), പനാമ (1977–1979)എന്നിവടങ്ങളിലായിരുന്നു ബാല്യം.[3]
ഹവാനയിലെ ഇൻസ്റ്റിറ്റ്യുട്ടോ സുപ്പീരിയർ ദെ ആർട്ടിലും ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കലാ ബിരുദങ്ങൾ നേടി.[4][5][6] ലാറ്റിൻ അമേരിക്കയിലെ ആദ്യ പെർഫോമൻസ് കലാ പഠന കേന്ദ്രമായ കത്തേദ്ര ആർട് ദെ കണ്ടക്ടാ (ബിഹേവിയർ സ്കൂൾ) സ്ഥാപിച്ചു. .
ചിക്കാഗോ സർവകലാശാലയിൽ 2003 മുതൽ അസിസ്റ്റന്റ് പ്രൊഫസാറായും വെനീസിലെ ലുവാവ് സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. .[7][8] ജനുവരി 2015 ൽ ക്യബൻ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. താനിയയുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള ആയിരത്തോളം കലാകാരന്മാർ ഒപ്പിട്ട കത്ത് റൗൾ കാസ്ട്രോയ്ക്ക് അയച്ചിരുന്നു.[9]
ക്യൂബയിലെ രാഷ്ട്രീയ ഉന്നതരുമായുള്ള ബ്രുഗുവേരയുടെ ബന്ധമാണ് അന്താരാഷ്ട തലത്തിലെ നിയമനങ്ങൾക്കു പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു.[10][11][12]
തനിയ ബ്രുഗുവേരയുടെ 1997 ലെ ദ ബർഡൻ ഓഫ് ഗിൽറ്റ് (El peso de la culpa) എന്ന അവതരണം, ക്യൂബയിലെ തദ്ദേശീയർ സ്പാനിഷ് അധിനിവേശക്കാർക്ക് അടിമയാകുന്നതിലും ഭേദം അഴുക്ക് മാത്രം ഭക്ഷിക്കാമെന്ന് പ്രതിജ്ഞയെടുത്തത് സംബന്ധിച്ച കഥയാണ്.[13][14] അഴുക്ക് മാത്രം ഭക്ഷിക്കുമെന്നത് പ്രതിരോധത്തിന്റെ ആയുധമായാണ് താനിയ വ്യാഖ്യാനിക്കുന്നത്. ഈ അവതരണത്തിൽ താനിയ നഗ്നയായി കഴുത്തിൽ തൂക്കിയിട്ട ഒരു ആടിന്റെ മൃതദേഹ അവശിഷ്ടവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. നാൽപത്തഞ്ച് മിനിറ്റോളം കണ്ണുനീരിനെ പ്രതിധീകരിച്ച് ഉപ്പും വെള്ളവും കുഴച്ച മണ്ണ് അവർ ഭക്ഷിക്കുകയും ചെയ്തു.[15]
കൊച്ചി മുസിരിസ് ബിനാലെ 2018 ൽ പങ്കെടുക്കേണ്ടിയിരുന്ന താനിയയെ ക്യൂബയിലെ കലാ പ്രദർശനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന ലൈസൻസ് സമ്പ്രദായത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. അവർ ബിനലെ അധികൃതർക്ക് എഴുതിയ കത്ത് വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ‘അനീതി നിലനിൽക്കുന്നു. കാരണം, ഭൂതകാലത്തെ അനീതികൾ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല...’ ഈ വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്.
2014നും 2015 നും ഇടയിൽ മൂന്ന് തവണയോളം അറസ്റ്റ് ചെയ്യപ്പെട്ടു. [16][17][18] ക്യൂബയിലെ കലാ പ്രദർശനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന ലൈസൻസ് സമ്പ്രദായത്തിനെതിരെ സമരത്തിനൊരുങ്ങി 2018 ൽ തടവിലായി. താനിയ ബ്രുഗുവേര ഉൾപ്പെടെ മൂന്നു പേരാണ് ലൈസൻസ് സമ്ബ്രദായത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരുന്നതിന് തടവിലായത്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം വിട്ടയച്ചെങ്കിലും പിടികൂടുകയായിരുന്നു.
{{cite news}}
: Empty citation (help)
{{cite news}}
: Empty citation (help)