റിപ്പബ്ലിക് ഓഫ് ചൈനയിലെ (തായ്‌വാൻ) രണ്ട് ഇംഗ്ലീഷ് ഭാഷാ പത്രങ്ങളിലൊന്നാണ് തായ്‌പേയ് ടൈംസ്. 2010-ൽ തായ്‌വാൻ ന്യൂസ് അച്ചടി നിർത്തിയതിൽ പിന്നെ ദി ചൈന പോസ്റ്റ് എന്ന ഇംഗ്ലീഷ് ദിനപത്രം മാത്രമാണ് തായ്‌വാനിൽ നിന്ന് പുറത്തിറങ്ങുന്നത്. 1999-ൽ സ്ഥാപിച്ച തായ്പേയ് ടൈംസ് പ്രസിദ്ധീകരിക്കുന്നത് ലിബർട്ടി ടൈംസ് ഗ്രൂപ്പാണ്. ഇവർ തന്നെയാണ് ചൈനീസ് ഭാഷയിലുള്ള ദിനപത്രമായ ലിബർട്ടി ടൈംസിന്റെയും പ്രസാധകർ. ഈ പത്രം തായ്‌വാന് സ്വാതന്ത്ര്യം ലഭിക്കണമെന്ന തരത്തിലുള്ള എഡിറ്റോറിയൽ നിലപാടാണെടുക്കുന്നത്.[1]