തായ്‌വോ അജയ്-ലൈസെറ്റ് | |
---|---|
ജനനം | |
ദേശീയത | നൈജീരിയൻ |
പൗരത്വം | നൈജീരിയൻ (1941 – present) |
തൊഴിൽ | സിനിമാ നടി കോസ്മെറ്റോളജിസ്റ്റ് |
നൈജീരിയൻ നടിയും പത്രപ്രവർത്തകയും, ടെലിവിഷൻ അവതാരകയും, കോസ്മെറ്റോളജിസ്റ്റുമാണ് തായ്‌വോ അജയ്-ലൈസെറ്റ് OON (ജനനം: ഫെബ്രുവരി 3, 1941).[1][2]
1970 കളിൽ ആഫ്രിക്ക വുമൺ മാസികയുടെ ആദ്യ പത്രാധിപരായിരുന്നു ലൈസെറ്റ്.[3]
കൊളോണിയൽ നൈജീരിയയുടെ പടിഞ്ഞാറൻ മേഖലയിലെ ലാഗോസിൽ 1941 ഫെബ്രുവരി 3 ന് ലൈസെറ്റ് ജനിച്ചു. [4]അവരുടെ പിതാവ് അവോറി ഗോത്രത്തിൽപ്പെട്ടയാളായിരുന്നു.[5]ലാഗോസിലെ മെത്തഡിസ്റ്റ് ഗേൾസ് ഹൈസ്കൂളിൽ ചേരുന്നതിന് മുമ്പ് [5] ലൈസെറ്റിന്റെ വിദ്യാഭ്യാസം ലാഗോസിലെ എംടി കാർമൽ കോൺവെന്റ് സ്കൂളിലായിരുന്നു.
കൂടുതൽ പഠനത്തിനായി, ബിസിനസ്സ് ആന്റ് അഡ്മിനിസ്ട്രേഷൻ പഠിക്കാൻ അവർ ലണ്ടനിലേക്ക് പോയി. ലണ്ടനിലെ ക്രിസ്റ്റിൻ ഷാ സ്കൂൾ ഓഫ് ബ്യൂട്ടി സയൻസിൽ ഒരു കോഴ്‌സ് ചെയ്യുകയും അവിടെ നിന്ന് കോസ്‌മെറ്റോളജിയിൽ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.[6]ഹെൻഡൺ കോളേജ് ഓഫ് ടെക്നോളജിയിൽ ചേരുകയും അവിടെ 1969-ൽ ബിസിനസ് സ്റ്റഡീസിൽ ഹയർ നാഷണൽ ഡിപ്ലോമ നേടുകയും ചെയ്തു.[7] പഠിക്കുമ്പോൾ തന്നെ ലിയോൺസ് ടീ ഷോപ്പിൽ പരിചാരികയായി [4] ജോലി ചെയ്തിരുന്നു. തുടർന്ന് പോസ്റ്റ് ഓഫീസിലേക്കും പിന്നീട് പരസ്യത്തിലേക്കും മാറി ജോലി ചെയ്തു. പോസ്റ്റോഫീസിൽ 1962-ൽ പേഴ്സണൽ സെക്രട്ടറിയായി ആരംഭിച്ച അവർ പിന്നീട് ലോർഡ് ഹാളിന്റെ ഓഫീസിൽ സീനിയർ സെക്രട്ടറിയായി ജോലി ചെയ്യുകയുണ്ടായി.[8]
പരസ്യവിഭാഗത്തിലേക്ക് മാറിയ അവർ പരസ്യ സ്ഥാപനമായ യംഗ് ആൻഡ് റൂബിക്കത്തിന്റെ പേഴ്‌സണൽ വിഭാഗത്തിലായിരുന്നു.[5]അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രെഷാം ബ്രോഡ് ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണറുടെ പേഴ്‌സണൽ അസിസ്റ്റന്റായി അവർ ജോലി ചെയ്തു.
1966 ഡിസംബറിൽ ലണ്ടനിലെ റോയൽ കോർട്ട് തിയേറ്ററിൽ വില്യം ഗാസ്കിൽ സംവിധാനം ചെയ്ത വോൾ സോയിങ്കയുടെ ദി ലയൺ ആൻഡ് ദി ജുവൽ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്ത് അവർ അരങ്ങേറ്റം കുറിച്ചത്.[5]അവരുടെ അഭിനയരംഗം ആസൂത്രണം ചെയ്തിരുന്നില്ല. ഗാസ്കിലിനോട് ഒരു പങ്കാളിയാകാൻ ആവശ്യപ്പെടുമ്പോൾ അവർ നാടകത്തിന്റെ റിഹേഴ്സൽ ഹാളിലായിരുന്നു. അവരുടെ അഭിനയത്തെത്തുടർന്ന് ലഭിച്ച പ്രോത്സാഹനത്തിനും തുടർന്നുള്ള നിർമ്മാതാക്കളുടെ ക്ഷണങ്ങൾക്കും ശേഷം, [5] അഭിനയരംഗം ഗൗരവമായി എടുക്കാൻ അവർ തീരുമാനിക്കുകയും[5]ഗിൽഡ്‌ഹാൾ സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ ചേരുകയും ചെയ്തു.
1972-ൽ കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് എഡിൻബർഗ് ഫെസ്റ്റിവലിനായി ട്രാവെർസ് തിയറ്റർ ഗ്രൂപ്പിൽ ചേർന്നു. 1973-ൽ ലണ്ടനിലെ ആഫ്രിക്ക സെന്ററിലെ അമാഡു മാഡിയുടെ ലൈഫ് എവർലാസ്റ്റിംഗ് എന്ന നാടകത്തിലായിരുന്നു അവർ അഭിനയിച്ചത്. വർഷാവസാനം, ബ്രിട്ടീഷ് തിയേറ്ററിന്റെ ഉത്സവ വേളയിൽ അവർ പീറ്റർ നിക്കോൾസിന്റെ ദി നാഷണൽ ഹെൽത്തിൽ പങ്കെടുത്തു.[9] 1976-ൽ റോയൽ കോർട്ട് തിയേറ്ററിന്റെ യെമി അജിബാഡെയുടെ പാർസൽ പോസ്റ്റിൽ പ്രധാന വേഷം ചെയ്തു. നടൻ ലൂയിസ് മഹോനിയും എഴുത്തുകാരൻ മൈക്ക് ഫിലിപ്സിനോടൊപ്പം ചേർന്ന് അവർ ലണ്ടനിലെ ബ്ലാക്ക് തിയറ്റർ വർക്ക് ഷോപ്പിലെ സംവിധായകയായിരുന്നു.[10]