ചന്ദ്രയാൻ-2 ൻ്റെ ലാൻഡർ വിക്രം തകർന്നുവീണചന്ദ്രനിലെ ദക്ഷിണധ്രുവത്തിനടുത്തുള്ള സ്ഥലമാണ് തിരംഗ പോയിൻ്റ്. 2023 ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെ ഇസ്ട്രാക് ആസ്ഥാനത്തു വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേര് പ്രഖ്യാപിച്ചത്.[1] ഇത് ചന്ദ്രനിലെ ഗർത്തങ്ങളായ മാൻസിനസ് സി, സിംപെലിയസ് സി എന്നിവയ്ക്കിടയിലായി 70°52′52″S 22°47′02″E / 70.8810°S 22.7840°E[2] കോർഡിനേറ്റുകളിൽ സ്ഥിതിചെയ്യുന്നു.[3]
തിരംഗ എന്ന പേര്ഇന്ത്യയുടെ ദേശീയ പതാകയുടെ മൂന്ന് നിറങ്ങളെ സൂചിപ്പിക്കുന്നു.[4]
"2019-ൽ ചന്ദ്രയാൻ-2 അതിൻ്റെ കാൽപ്പാടുകൾ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലത്തെ 'തിരംഗ' എന്ന് വിളിക്കും, ഇത് ഇന്ത്യയുടെ എല്ലാ ശ്രമങ്ങൾക്കും പ്രചോദനമാകും. ഞങ്ങൾക്ക് ഏതെങ്കിലും പരാജയം അന്തിമമല്ല എന്നും ഇത് ഓർമ്മിപ്പിക്കും." ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.[5]