തിരുവനന്തപുരം കോർപ്പറേഷൻ | |
0°N 0°E / 0°N 0°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനം(ങ്ങൾ) | മഹാനഗരസഭ |
മേയർ | |
' | |
' | |
വിസ്തീർണ്ണം | 214.86ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | ഏകദേശം 10 ലക്ഷം |
ജനസാന്ദ്രത | 6993/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
695 XXX +0471 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | |
|
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം കോർപ്പറേഷന്റെ വിസ്തൃതി 214.86 ചതുരശ്രകിലോമീറ്റർ ആണ്. കേരളത്തിൽ ആദ്യമായി രൂപീകരിച്ച കോർപ്പറേഷനാണ് തിരുവനന്തപുരത്തേത്. സ്വാതന്ത്ര്യത്തിനുമുമ്പ് രൂപം കൊണ്ട് ഏക കോർപ്പറേഷനും ഇതാണ്.
1940-ൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി മുനിസിപ്പൽ ആക്റ്റിലെ നാലാം വകുപ്പ് പ്രകാരം രൂപം കൊണ്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇത് രൂപം കൊണ്ടത് 1940 ഒക്ടോബർ 30-നാണ്[1].
തിരുവനന്തപുരം താലൂക്കും നെയ്യാറ്റിൻകര താലൂക്കും ഭാഗികമായും തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കൂടാതെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോവളം (ഭാഗീകം) എന്നീ നിയമസഭാമണ്ഡലങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ 23 റവന്യൂ വില്ലേജുകൾ സ്ഥിതിചെയ്യുന്നു. അവ പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, കഴക്കൂട്ടം, അയിരൂപ്പാറ, വിഴിഞ്ഞം, തൈക്കാട്, മണക്കാട്, തിരുമല, ചെറുവയ്ക്കൽ, ഉള്ളൂർ, പട്ടം, കുടപ്പനക്കുന്ന്, പേരൂർക്കട, കവടിയാർ, വട്ടിയൂർക്കാവ്, ശാസ്തമംഗലം, പേട്ട, വഞ്ചിയൂർ, കടകമ്പള്ളി, മുട്ടത്തറ, ആറ്റിപ്ര, തിരുവല്ലം, നേമം.
കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തൃശ്ശൂർ, കൊല്ലം, കൊച്ചി, കോഴിക്കോട് കണ്ണൂർ എന്നിവയാണ്. സി.പി.ഐ.എമ്മിലെ എസ് ആര്യ രാജേന്ദ്രൻ ആണ് ഇപ്പോഴത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ.(ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്)