തിരുവനന്തപുരം ഡെവലപ്‌മെന്റ് അതോറിറ്റി (ട്രിഡ)

Thiruvananthapuram Development Authority
തിരുവനന്തപുരം നഗര പ്രദേശ വികസന സമിതി
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1980
അധികാരപരിധി Government of Kerala
ആസ്ഥാനം വഴുതക്കാട്, തിരുവനന്തപുരം-695 010.
ഉത്തരവാദപ്പെട്ട മന്ത്രി [[]], Chief Minister.
മേധാവി/തലവൻ P.K Venugopal, Chairman
വെബ്‌സൈറ്റ്
TRIDA Official Website

തിരുവനന്തപുരം നഗര പ്രദേശ വികസന സമിതി അഥവാ ട്രിഡ, തിരുവനന്തപുരം മെട്രോപൊളിറ്റൻ പ്രദേശത്ത് അടിസ്ഥാനകാര്യ വികസനത്തിന് ഉത്തരവാദിത്തപ്പെട്ട കേരള സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്. [1] തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങൾക്കും ആസൂത്രിതവും ശാസ്ത്രീയവുമായ വികസനം നടപ്പിലാക്കുക എന്നതാണ് ട്രിഡയുടെ പ്രാഥമികമായ ലക്ഷ്യം. അതോറിറ്റിയുടെ അധികാരപരിധി തിരുവനന്തപുരം കോർപ്പറേഷനിലേക്കും ചുറ്റുമുള്ള 5 പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു. തിരുവിതാംകൂർ ടൗൺ പ്ലാനിംഗ് ആക്ട് പ്രകാരം 1980 ലാണ് ട്രിഡ രൂപീകരിച്ചത്. അതോറിറ്റിക്ക് 30 ജനറൽ കൗൺസിൽ അംഗങ്ങളും 11 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമുണ്ട്.

അധികാര പരിധി

[തിരുത്തുക]

തിരുവനന്തപുരം കോർപ്പറേഷൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത്, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്, കല്ലിയൂർ ഗ്രാമപഞ്ചായത്ത്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് എന്നീ പ്രദേശങ്ങളാണ് ട്രിഡയുടെ അധികാര പരിധിയിലുള്ളത്‌. [2]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]